city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനവാസ കേന്ദ്രത്തിലെ മദ്യഷാപ്പിനെതിരെയുള്ള നാട്ടുകാരുടെ രാപ്പകല്‍ സമരം 228 ദിവസം പിന്നിട്ടു; ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് സമരസമിതി

കാസര്‍കോട്: (www.kasargodvartha.com 16.11.2017) സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കുമ്പള നഗരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബീവറേജസ് മദ്യശാല നാരായണമംഗലം എന്ന ജനവാസ പ്രദേശത്ത് നിര്‍മിക്കുന്നതിനെതിരെ നാട്ടുകാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം 228 ദിവസം പിന്നിട്ടു. സമരത്തില്‍നിന്നും ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 400 ഓളം വീടുകള്‍ ഉള്ള പ്രദേശത്താണ് വിദേശ മദ്യശാല തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

ഇതിനെതിരെ നാട്ടുകാര്‍ നടത്തിവരുന്ന സമരമാണ് ഇത്രയും ദിവസം പിന്നിട്ടിരിക്കുന്നത്. ഈ പ്രദേശത്തെ മിക്ക ആളുകളും കൂലിപ്പണിയും ബീഡി തെറുപ്പ് ജോലിയും മറ്റും ചെയ്താണ് ജീവിക്കുന്നത്. ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന ഈ പ്രദേശത്ത് മദ്യവില്‍പന ശാല പ്രവര്‍ത്തനമാരംഭിച്ചാല്‍ ക്രമസമാധാനത്തിനു പോലും ഭീഷണി സൃഷ്ടിക്കുമെന്നാണ് സമരസമിതി മുന്നറിയിപ്പ് നല്‍കുന്നത്. ചരിത്രപ്രസിദ്ധമായ ശ്രീ ശങ്കരനാരായണ മഠം, മഹാവിഷ്ണു ക്ഷേത്രം, നാരായണമംഗലം എ എല്‍ പി സ്‌കൂള്‍, അംഗണ്‍വാടി എന്നിവയ്ക്കു സമീപമാണ് മദ്യശാലക്ക് അനുമതി നല്‍കിയത്.

മദ്യശാല തുടങ്ങാന്‍ ഉദ്ദേശിച്ച കെട്ടിടത്തില്‍ നിന്നും വെറും 189 മീറ്റര്‍ അകലെയാണ് 300 ഓളം വിദ്യാര്‍ത്ഥിനികള്‍ മാത്രം പഠിക്കുന്ന കെന്‍സ വിമണ്‍സ് കോളജ് സ്ഥിതിചെയ്യുന്നത്. ഇതൂകൂടാതെ നിരവധി തറവാടുകയും ദൈവസ്ഥാനങ്ങളും ഉള്ള പ്രദേശത്ത് ജനങ്ങള്‍ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പും മദ്യശാല അനുവദിച്ച കെട്ടിടത്തിന് മുന്നില്‍ തന്നെയാണ്. ജാതി- മത പക്ഷഭേദമില്ലാതെ ജനങ്ങള്‍ ഒന്നടങ്കം രാപ്പകല്‍ സത്യാഗ്രഹ സമരത്തിലാണ്. എന്നിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഒരു ദിവസം പോലും ഇവിടെ നിന്നും മാറാതെ ജനങ്ങള്‍ സമരം നടത്തുന്നതിനാല്‍ ഇവിടെ മദ്യം ഇറക്കാനോ വില്‍പന നടത്താനോ ഇതുവരെ ബീവറേജസ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ലെന്നും സമരസമിതി വ്യക്തമാക്കി.

നീലേശ്വരത്തേത് പോലെ ജനവാസ പ്രദേശങ്ങള്‍ അല്ലാത്ത സ്ഥലത്ത് മദ്യശാല തുടങ്ങുന്നതില്‍ വിരോധമില്ലെന്നും സമരസമിതി വ്യക്തമാക്കുന്നു. നിയമപരമായി മദ്യശാല വരുന്നതിനെ നേരിടുന്നതിനും സമരസമിതി ശ്രമം തുടങ്ങിയിട്ടുണ്ട്. വീടായിരുന്ന കെട്ടിടം അപേക്ഷകന്‍ പോലുമില്ലാതെയാണ് രണ്ടു ദിവസം കൊണ്ട് കെട്ടിടമാക്കി പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് മാറ്റിയെടുത്തത്. പഞ്ചായത്തും മദ്യശാല വരുന്നതിനെതിരെ സംയുക്ത പ്രമേയം പാസാക്കിയിട്ടുണ്ട്. കെട്ടിടഉടമ ഗള്‍ഫിലാണ്. അദ്ദേഹത്തിന്റെ പേരിലാണ് പഞ്ചായത്തില്‍ ഒപ്പു പോലുമില്ലാതെ അപേക്ഷ നല്‍കിയതെന്നും സമരസമിതി കുറ്റപ്പെടുത്തി.

വാര്‍ത്താ സമ്മേളനത്തില്‍ ശശിധര പാട്ടാളി, മൂസ ബി ചെര്‍ക്കള, എം എ ലത്വീഫ്, ജയപ്രകാശ് കുമ്പള, സത്യശങ്കര ഭട്ട് എന്നിവര്‍ സംബന്ധിച്ചു.
ജനവാസ കേന്ദ്രത്തിലെ മദ്യഷാപ്പിനെതിരെയുള്ള നാട്ടുകാരുടെ രാപ്പകല്‍ സമരം 228 ദിവസം പിന്നിട്ടു; ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് സമരസമിതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Liquor, Press meet, Strike against Beverage shop passes 228 days

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia