ഡോക്ടര്‍മാരുടെ പണിമുടക്ക് ഹൃദ് രോഗിയെയും വലച്ചു
Mar 1, 2013, 19:47 IST
കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അബ്ദുല്ലയെ ആദ്യം എത്തിച്ചത്. ഇവിടെ മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന ചികിത്സയ്ക്ക് 3,000 രൂപയാണ് ബില്ല് വന്നത്. തുടര്‍ ചികിത്സനടത്താന്‍ പണമില്ലാത്തതിനാല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പണിമുടക്കായതിനാല്‍ അവിടെ ഡോക്ടര്‍മാര്‍ ആരുമുണ്ടായിരുന്നില്ല.
ആശുപത്രിയിലുണ്ടായിരുന്ന സുമനസുകള്‍ പിരിവെടുത്ത് 4,000 രൂപയോളം സ്വരൂപിച്ച് അബ്ദുല്ലയെ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ആയക്കുകയായിരുന്നു. നിര്‍ദ്ധനരായ ഈ കുടുംബത്തിന് കാരുണ്യ ചികിത്സാസഹായം ലഭിക്കുമെന്ന് ചിലര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പരിയാരത്തേക്ക് പോയത്.
Keywords: Kasaragod, Strike, General Hospital, Doctors, Kerala, Patient, Pariyaram, Perla, Ukkinaduka, Abdulla, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.