city-gold-ad-for-blogger

ദേശീയ പാതയില്‍ ഗതാഗത തടസമുണ്ടാക്കിയ ബൈക്ക് യാത്രികനെ കസ്റ്റഡിയിലെടുത്തു; നടപടി കളക്ടറുടെ നിര്‍ദ്ദേശപ്രകാരം; ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും

കാസര്‍കോട്: (www.kasargodvartha.com 06.04.2019) ദേശീയ പാതയില്‍ ഏറെ നേരം ഗതാഗത തടസമുണ്ടാക്കിയ ബൈക്ക് യാത്രികനെ ട്രാഫിക് പോലീസ് പിടികൂടി. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. രിയാല്‍ കുഡ്ലുവിലെ രക്തേശ്വരി ഗുഡെയിലെ ശങ്കരപ്പനായിക് (43)നെയാണ് അണങ്കൂരില്‍ ദേശീയ പാത തടസപ്പെടുത്തി ഇരുചക്രവാഹനം നിര്‍ത്തിയതിന് പിടികൂടിയത്. ഇയാള്‍ക്കെതിരേ കാസര്‍കോട് ട്രാഫിക് പോലീസ് കേസെടുത്തു.

ദേശീയ പാതയില്‍ ഗതാഗത തടസമുണ്ടാക്കിയ ബൈക്ക് യാത്രികനെ കസ്റ്റഡിയിലെടുത്തു; നടപടി കളക്ടറുടെ നിര്‍ദ്ദേശപ്രകാരം; ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും

ദേശീയപാതയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് മാര്‍ഗ തടസമുണ്ടാക്കുകയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുകയും ചെയ്യുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.

1956 ലെ ദേശീയപാത ആക്ട് സെക്ഷന്‍ 8 ബി പ്രകാരം അഞ്ചു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തുക. ഇത്തരം കുറ്റകൃത്യത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Bike, Custody, District Collector, Strict action will be taken on blocking NH 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia