പുലിക്കുന്ന് റോഡിലെ തെരുവ് വിളക്കുകള്‍ കണ്ണടച്ചു; മെഴുകുതിരി കത്തിച്ച് പ്രതിഷേധം
Aug 13, 2016, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 13/08/2016) ടൗണില്‍ നിന്നും പുലിക്കുന്നിലേക്കുള്ള റോഡിന്റെയും മുന്‍സിപ്പാലിറ്റി ഓഫീസ് റോഡിന്റെയും സൈഡിലുള്ള തെരുവ് വിളക്ക് കത്താത്തതില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. മുന്‍സിപ്പല്‍ ഓഫീസിന് മുമ്പിലുള്ള കത്താത്ത തെരുവിളക്കിന് മുന്നില്‍ മെഴുക് തിരി കത്തിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ ഉദ്ഘാടനം ചെയ്തു.
പ്രദേശം ഇരുട്ടിലായതോടെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം കൂടിയതായി പ്രതിഷേധക്കാര്‍ പറയുന്നു. സുബൈര്‍ പുലിക്കുന്ന്, അമീര്‍ മലബാര്‍, മഹ്ഷൂഖ്, ജാബിര്‍, സവാദ്, സെക്കീബ്, സുപാഷ് സുഫൈര്‍, സിനാന്‍, സെക്കി എന്നിവര്‍ നേതൃത്വം നല്‍കി.
Keywords : Pulikunnu, Street, Lights, Natives, Protest, Kasaragod.