എരിയാല്‍ ടൗണില്‍ ഇനി ഇ.വൈ.സി.സിയുടെ പ്രകാശം
Aug 6, 2015, 14:00 IST
എരിയാല്‍: (www.kasargodvartha.com 06/08/2015) തെരുവ് വിളക്കുകള്‍ കത്താത്തതിനാല്‍ ഇരുട്ടിലായ എരിയാല്‍ ടൗണിന് ഇനി ഇ.വൈ.സി.സിയുടെ പ്രകാശം.എരിയാല്‍ ടൗണില്‍ ആവശ്യത്തിന് തെരുവ് വിളക്കുകള്‍ ഇല്ലാത്തതിനാലും നിലവിലുള്ള തെരുവ് വിളക്കുകള്‍ കത്താത്തതിനാലും നാട്ടുകാരും വ്യാപാരികളും ഏറെ ബുദ്ധിമുട്ടിയിരുന്നു. രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നവരും, മദ്രസ വിദ്യാര്‍ത്ഥികളുമടക്കം നിരവധിയാളുകള്‍ ഇരുട്ട് കാരണം വീട്ടിലെത്താന്‍ പ്രയാസപ്പെടുന്ന അവസ്ഥയായിരുന്നു ഇവിടെ. ഇതോടെയാണ് ഇ.വൈ.സി.സി പ്രവര്‍ത്തകര്‍ ബള്‍ബുകള്‍ സ്ഥാപിച്ചത്.
പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് ക്ലബ്ബ് പ്രവര്‍ത്തകര്‍ പറഞ്ഞു. ബള്‍ബുകള്‍ ഇ.വൈ.സി.സി ഷാര്‍ജ കമ്മിറ്റി പ്രസിഡണ്ട് അതീഖ് റഹ്മാന്‍ ഭാരവാഹികളെ ഏല്‍പ്പിച്ചു. ചടങ്ങില്‍ അബു നവാസ്, ഷുക്കൂര്‍ എരിയാല്‍, കെ.എച്ച് സത്താര്‍, ജാബിര്‍ കുളങ്കര, ഇ.എം അബു, സലീം ബള്ളീര്‍, മുനാസ്, സലാം, ബദറുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.
മാസങ്ങള്‍ക്ക് മുമ്പ് എരിയാല്‍ ടൗണില്‍ സൗജന്യ വൈ ഫൈ സേവനം ഏര്‍പെടുത്തിക്കൊണ്ട് ഇ.വൈ.സി.സി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Eriyal, street, Chalanam, Street light by EYCC Eriyal.
Advertisement: