city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലൈംഗികാതിക്രമങ്ങള്‍ക്കും സദാചാര വാദങ്ങള്‍ക്കുമെതിരെ പ്രതിരോധം തീര്‍ത്ത് തെരുവ് നാടകം

കാസര്‍കോട്: (www.kasargodvartha.com 17/03/2017) മലയാളക്കരയില്‍ കൊച്ചു കുട്ടികളടക്കം പീഡനങ്ങള്‍ക്കിരയാവുന്ന ഘട്ടത്തില്‍ പ്രതിരോധത്തിന്റെ നാടകം തീര്‍ത്ത് ചിലമ്പൊലി നാടന്‍ കലാസംഘം പ്രവര്‍ത്തകര്‍. നാടന്‍ പാട്ടും തെരുവ് നാടകവുമൊക്കെയുള്ള കലാപരിപാടിയുമായാണ് ചിലമ്പൊലി തെരുവരങ്ങ് തീര്‍ത്തത്.

സൗമ്യ, ജിഷ, മിഷേല്‍ തുടങ്ങിയ പ്രതീകങ്ങളെ ഉയര്‍ത്തി പിടിച്ച നാടകത്തില്‍ സമൂഹത്തിലെ വിപത്തിനെതിരെയാണ് വിരല്‍ ചൂണ്ടുന്നത്. ശിവസേനക്കാരുടെ മറൈന്‍ഡ്രൈവിലെ ചൂരല്‍ പ്രയോഗത്തെയും ചുംബനസമരക്കാരെയും നാടകത്തില്‍ തുറന്ന് കാട്ടുന്നു.

പരസ്യമായി ചുംബിക്കാനല്ല മറിച്ച് പെണ്‍കുട്ടികള്‍ക്ക് ഭയക്കാതെ വഴിനടക്കാനുള്ള അവകാശമാണ് വേണ്ടതെന്നും നാടകം കാണികളോട് വിളിച്ച് പറയുന്നു. കൊട്ടിയൂര്‍ പീഡനമടക്കം നാടകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സമൂഹത്തില്‍ നന്മ വറ്റാത്ത കുറേയേറെ പേര്‍ ഇനിയും ജീവിക്കുന്നുണ്ടെന്നും, ജാതി മത ചിന്തക്കപ്പുറം കൊടിയുടെ നിറം നോക്കാതെ ഇനിയൊരു ഹാഷ് ടാഗ് പിറക്കാതിരിക്കാന്‍ ഞങ്ങളുണ്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് തെരുവ് നാടകം അവസാനിച്ചത്.

ലൈംഗികാതിക്രമങ്ങള്‍ക്കും സദാചാര വാദങ്ങള്‍ക്കുമെതിരെ പ്രതിരോധം തീര്‍ത്ത് തെരുവ് നാടകം

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലാണ് സാംസ്‌കാരിക പ്രതിരോധം എന്ന പരിപാടി അവതരിപ്പിച്ചത്. പ്രശോഭ് ബാലന്‍, കിരണ്‍ ഇരിയണ്ണി, സുനില്‍ മേലത്ത്, ടി.കെ.അഖില്‍രാജ്, എം.കെ.നിജേഷ്, പ്രദീപ് നാരായണന്‍, ചെന്നിക്കര എന്‍.ജി.കമ്മത്ത് വായനശാല പ്രവര്‍ത്തകരായ അരുണ്‍രാജ്, അഖില്‍രാജ്, രാകേഷ് എന്നിവരാണ് നാടകമവതരിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Drama, Street, Awareness, Slogan, Society Street drama for awareness of morality.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia