മൂന്ന് ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു
Aug 26, 2017, 11:28 IST
പുല്ലൂര്‍: (www.kasargodvartha.com 26.08.2017) മൂന്ന് ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. പുല്ലൂര്‍ കരക്കക്കുണ്ടിലെ ജമീലയുടെ ഒന്നരവയസും ആറുമാസവും പ്രായമുള്ള ആടുകള്‍ ഉള്‍പെടെ മൂന്ന് ആടുകളെയാണ് നായ്ക്കള്‍ കടിച്ചുകൊന്നത്. പുല്ലൂര്‍, എടമുണ്ട, കരക്കക്കുണ്ട് പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്.
പറമ്പില്‍ മേഞ്ഞുനടക്കുകയായിരുന്ന ആടുകളെ പന്ത്രണ്ടോളം തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. വീട്ടുകാര്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്കും മറ്റും അയക്കുന്നത് ഭീതിയോടെയാണ്. പലതവണ പരാതി നല്‍യെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
Photo; File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Pullur, Street dog, Street dogs killed goats
Keywords: Kasaragod, Kerala, news, Pullur, Street dog, Street dogs killed goats