ഫാമിനകത്തെ 900 കോഴികളെ നായക്കൂട്ടം കടിച്ചുകൊന്നു
Jun 28, 2018, 13:38 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 28.06.2018) ഫാമിനകത്തെ 900 കോഴികളെ നായക്കൂട്ടം കടിച്ചുകൊന്നു. വെസ്റ്റ് എളേരി മാങ്ങോട്ടെ മേമറ്റത്തില്‍ ജോണി ജോസഫിന്റെ ഉടമസത്ഥതയിലുള്ള കോഴിഫാമിലെ 900 കോഴികളെയാണ് നായ്ക്കള്‍ കടിച്ചു കൊന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. കോഴികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോഴാണ് ഫാമിനകത്ത് നായ്ക്കള്‍ കോഴികളെ കടിച്ചുകീറുന്നത് കണ്ടത്. 25 ദിവസം പ്രായമുള്ള 900 കോഴികളെയാണ് കടിച്ചുകൊന്നത്.
കൂടിന്റെ കമ്പിവേലി കടിച്ചുപൊട്ടിച്ചാണ് നായ്ക്കള്‍ അകത്തു കടന്നതെന്നാണ് ഉടമ പറയുന്നത്. ഒന്നേകാല്‍ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വര്‍ഷങ്ങളായി കോഴിക്കൃഷി നടത്തിയാണ് ജോണിയും കുടുംബവും ഉപജീവനം നടത്തുന്നത്. ബാങ്ക് വായ്പയെടുത്താണ് കോഴിക്കൃഷി ചെയ്യുന്നത്. ഒരാഴ്ചമുമ്പ് സമീപത്തെ കൊട്ടാരത്തില്‍ മോനിച്ചന്‍ എന്ന ആളുടെ ഫാമിലുള്ള 90 കോഴികളെയും നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു.
ഈ പ്രദേശത്ത് നായ ശല്യം രൂക്ഷമായത് നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. ബന്ധപ്പെട്ടവര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Keywords: Kasaragod, Kerala, news, Vellarikundu, Chicken, Dog, Street dogs kill Chicken
< !- START disable copy paste -->