city-gold-ad-for-blogger

സുപ്രീംകോടതി നിരീക്ഷണങ്ങൾക്കിടയിലും നിരത്തൊഴിയാതെ കന്നുകാലികൾ; നടപടിയെടുക്കാതെ അധികൃതർ, ദുരിതം പൂർണം

Representational image of stray cattle wandering on roads and public spaces
Photo: Special Arrangement

● രാവിലെ കട തുറക്കാൻ വരുന്ന വ്യാപാരികൾ അഴുക്കും മാലിന്യവും നീക്കാൻ ഏറെ പാടുപെടുന്നു
● മൃഗങ്ങളെ വളർത്താൻ ആഗ്രഹിക്കുന്നവർ ജീവിതകാലം മുഴുവൻ അവയെ പരിപാലിക്കണമെന്ന് സുപ്രീംകോടതി
● അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലം അപകടം ഉണ്ടായാൽ ഉടമകൾ നഷ്ടപരിഹാരം നൽകണം
● കന്നുകാലി വളർത്തലിലെ കാപട്യം കഴിഞ്ഞാഴ്ച സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു

കാസർകോട്: (KasargodVartha) കന്നുകാലികളെ വളർത്തുന്നവർ അവയെ പരിപാലിക്കാനും പഠിക്കണമെന്ന് സുപ്രീംകോടതിയുടെ ശക്തമായ മുന്നറിയിപ്പ് നിലനിൽക്കെ കാസർകോട് പൊതു ഇടങ്ങളിലെ കന്നുകാലി ശല്യം വലിയ ദുരിതമായി മാറിയിരിക്കുകയാണ്. അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ ദേശീയപാതയിലെ ഇടുങ്ങിയ സർവീസ് റോഡുകളിൽ ഇറങ്ങി ഗതാഗതം തടസപ്പെടുത്തുന്ന കന്നുകാലികൾ പിന്നീട് ബസ് സ്റ്റാൻഡുകളിലാണ് തമ്പടിക്കുന്നത്.

ഇവ അവിടെ തങ്ങുന്നതും, മലമൂത്ര വിസർജനം നടത്തുന്നതും, ഉറങ്ങുന്നതും പൊതുജനങ്ങൾക്കും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. രാവിലെ കട തുറക്കാൻ വരുന്ന വ്യാപാരികൾക്ക് ഇതൊക്കെ കഴുകി വൃത്തിയാക്കാൻ ഏറെ പാടുപെടേണ്ടി വരുന്ന സാഹചര്യവുമുണ്ട്.

സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

കന്നുകാലി വളർത്തൽ 'പ്രേമ'ത്തിൻ്റെ ചിലരുടെ മനസ്സിലിരിപ്പും, കാപട്യവും സുപ്രീംകോടതി കഴിഞ്ഞാഴ്ച ഒരു ഹരജി പരിഗണിക്കവേ തുറന്നു കാട്ടിയിരുന്നു. കന്നുകാലികളെ കൊണ്ടുള്ള പ്രയോജനം കുറയുമ്പോൾ വളർത്തുന്നവർ അതിനെ വഴിയിൽ ഉപേക്ഷിക്കുകയും തെരുവിൽ അലയാൻ വിടുകയും ചെയ്യുന്നു. ഇതിനെ ഭക്ഷണമാക്കിയാലും ചിലർക്ക് ദഹിക്കുന്നുമില്ല എന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പരിഹരിക്കാനാവശ്യമായ നിർദേശവും കോടതി നൽകിയിട്ടുണ്ട്.

ഉടമകൾക്ക് നഷ്ടപരിഹാര ബാധ്യത

മൃഗങ്ങളെ വളർത്താൻ ആഗ്രഹിക്കുന്നവർ ജീവിതകാലം മുഴുവനും അവയെ പരിപാലിക്കാൻ ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അലഞ്ഞു നടക്കുന്ന കന്നുകാലികൾ മൂലം അപകടം ഉണ്ടായാൽ ഉടമസ്ഥൻ നഷ്ടപരിഹാരം നൽകേണ്ടതാണെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. 

കോടതിയുടെ ഈ കർശന നിർദേശവും നിരീക്ഷണവും വന്നതോടുകൂടി, തെരുവുകളിലെ കന്നുകാലി ശല്യം തടയാൻ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തര നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പൊതുജനങ്ങൾ.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Despite warnings from the Supreme Court stating that cattle owners must care for their animals throughout their lives and pay compensation for accidents, the stray cattle menace continues unabated in Kasaragod, causing severe difficulties for the public.

#KasaragodNews #StrayCattle #SupremeCourt #KeralaNews #LocalNews #MalayalamNews #CivicIssues #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia