city-gold-ad-for-blogger

തെരുവ് നായ്ക്കളല്ല, മനുഷ്യജീവനാണ് പ്രധാന്യം; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

കാസര്‍കോട്: (www.kasargodvartha.com 09/09/2016) തെരുവ് നായ്ക്കളല്ല, മനുഷ്യജീവനാണ് പ്രധാന്യം എന്ന പ്രമേയത്തില്‍ എസ്ഡിപിഐ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് നടത്തി. മധൂര്‍, മൊഗ്രാല്‍പുത്തൂര്‍, ചെങ്കള പഞ്ചായത്തുകളിലേക്കും കാസര്‍കോട് നഗരസഭയിലേക്കുമാണ് മാര്‍ച്ച് നടത്തിയത്.

വിവിധ സ്ഥലങ്ങളില്‍ ജില്ലാ പ്രസിഡണ്ട് എന്‍ യു അബ്ദുല്‍ സലാം, അബ്ദുല്ല എരിയാല്‍, ഫൈസല്‍ കോളിയടുക്കം എന്നിവര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എസ് എ അബ്ദുര്‍ റഹ് മാന്‍, ഹമീദ് എരുതുംകടവ്, ഹനീഫ് ചെര്‍ക്കള, മഹ് മൂദ് മഞ്ചത്തടുക്ക, ഇസ്്ഹാഖ് മധൂര്‍, ജുനൈദ് ഉളിയത്തടുക്ക, മുഹമ്മദ് കരിമ്പളം, ഫൈറൂസ് കല്ലങ്കൈ, ഖാദര്‍ എരിയാല്‍, സവാദ് കല്ലങ്കൈ, ബഷീര്‍ നെല്ലിക്കുന്ന്, മനാഫ് കല്ലങ്കൈ, നൗഫല്‍ നെല്ലിക്കുന്ന്, സിദ്ദീഖ് ചേരങ്കൈ, ആരിഫ് നായന്മാര്‍മൂല നേതൃത്വം നല്‍കി.
തെരുവ് നായ്ക്കളല്ല, മനുഷ്യജീവനാണ് പ്രധാന്യം; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

Keywords:  Kasaragod, Kerala, SDPI, March, Street dog, SDPI March conducted, Stray dogs: SDPI March conducted.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia