സ്‌ക്കൂളിലേക്ക് പോകുകയായിരുന്ന 14 കാരനെ തെരുവുനായ കടിച്ചു കീറി; ജനം ഭീതിയില്‍
Sep 18, 2014, 17:54 IST
വലതുകാലിനാണ് വിദ്യാര്‍ത്ഥിക്ക് കടിയേറ്റത്. വിദ്യാര്‍ത്ഥിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പട്ടിയെ ഓടിച്ചാണ് വിദ്യാര്‍ത്ഥിയെ രക്ഷപെടുത്തിയത്.
നാടും നഗരവും തെരുവു നായ്ക്കള്‍ താവളമാക്കിയിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാരിനെയും കോടതിയെയും പഴി ചാരുന്നതല്ലാതെ ഇത് തടയാന്‍ നടപടി എടുക്കുന്നേയില്ല. കഴിഞ്ഞ ഏതാനും മാസത്തിനിടെ നൂറോളം പേര്‍ക്ക് ജില്ലയില്‍ പട്ടിയുടെ കടിയേറ്റതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Kasaragod, Kerala, Dog, Dog bite, Student, hospital, Natives, chattanchal, Stray dog bites student in Chattanchal town public in panic situation
Advertisement: