city-gold-ad-for-blogger

Stray dog | പേയിളകിയ നായ ഭീതി വിതച്ചു; വീട്ടമ്മ ഉൾപെടെ 3 പേർക്ക് കടിയേറ്റു; തെരുവ് പട്ടികളുടെ ശല്യം രൂക്ഷമെന്ന് പ്രദേശവാസികൾ

Stray dog
പരുക്കേറ്റവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സതേടി

വെള്ളരിക്കുണ്ട്:  (KasaragodVartha) പേയിളകിയ നായ വെസ്റ്റ് എളേരി പഞ്ചായതിലെ നാട്ടക്കൽ പ്രദേശത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. വീട്ടമ്മ ഉൾപെടെ മൂന്ന് പേർക്ക് കടിയേറ്റു. തൊഴുത്തിൽ കെട്ടിയ പശുവിനെയും കടിച്ച നായ ഓടുന്ന വഴിയിൽ കണ്ട മറ്റുനായ്ക്കളെയും കടിച്ചു. പ്രദേശവാസികൾ സംഘടിച്ച് പിന്തുടർന്ന് ഒടുവിൽ പേയിളകിയ നായയെ തല്ലിക്കൊന്നു.

Stary Dog

ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് നായയുടെ പരാക്രമം തുടങ്ങിയത്. ചീർക്കയത്തെ വീട്ടമ്മ ഷിജിയെ (40) കടിച്ച് ഓടിയ നായ നാട്ടക്കൽ കുന്നിലെ കുറുവാട്ട് വീട്ടിൽ ചന്ദ്രൻ (50), നാട്ടക്കൽ പോസ്റ്റ്‌ ഓഫീസിനടുത്ത് താമസിക്കുന്ന കോളത്തൂർ രാഗേഷ് (32) എന്നിവരെയും നാട്ടക്കല്ലിലെ കാവിപ്പുര അപ്പച്ചന്റെ തൊഴുത്തിൽ കെട്ടിയ പശുവിനെയും കടിച്ച് പരുക്കേൽപ്പിച്ചു.

പരുക്കേറ്റവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. കിലോ മീറ്ററുകളോളം ഭീതിവിതച്ച് ഓടിയ നായയെ ഒടുവിൽ മോതിരക്കുന്നിൽ വെച്ചാണ് തല്ലിക്കൊന്നത്. വെസ്റ്റ് എളേരി പഞ്ചായതിലെ നാട്ടക്കൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെരുവുനായ ശല്യം വർധിച്ചിരിക്കുകയാണെന്നും ഇതിനെതിരെ പഞ്ചായത് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia