പോലീസ് ഡോഗല്ല; പക്ഷേ സ്റ്റേഷന്റെ കാവല്‍ക്കാരനായി നാടന്‍ പട്ടി
May 23, 2015, 17:09 IST
കുമ്പള: (www.kasargodvartha.com 23/05/2015) പട്ടിപിടിത്തക്കാര്‍ എത്തിയപ്പോള്‍ അവരുടെ പിടിയില്‍ നിന്നും ജീവനുംകൊണ്ടോടിയ ശുനകന്‍ അഭയം തേടിയെത്തിയത് പോലീസ് സ്‌റ്റേഷന് മുന്നില്‍. പിന്നീട് അവന്‍ പോലീസ് സ്‌റ്റേഷന്റെ കാവല്‍ക്കാരനുമായി. കുമ്പള പോലീസ് സ്‌റ്റേഷനിലാണ് ശുനകന്‍ സദാജാഗരൂകനായി നിലകൊള്ളുന്നത്.
സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് ഇവനൊരു കൗതുക കാഴ്ചയാണ് ഇപ്പോള്‍. ഈ നായയുടെ കുടെ ഉണ്ടായിരുന്ന മൂന്ന് നായ്ക്കളെ പട്ടിപിടുത്തക്കാര്‍ കൊന്നൊടുക്കിയിരുന്നു. ആ സമയം അവിടെ നിന്ന് ജീവനും കൊണ്ട് ഓടിയതാണെന്നാണ് പോലീസുകാര്‍ പറയുന്നത്. സുരക്ഷിത താവളത്തില്‍തന്നെയാണ് അവന്‍ ഒടുവില്‍ എത്തിപ്പെട്ടത്.
രണ്ട് മാസത്തോളമായി ഈ നായ സ്‌റ്റേഷന്‍ വിട്ട് പുറത്തെങ്ങും പോകാറില്ല. ഇവന് വേണ്ടുന്ന ആഹാരങ്ങളെല്ലാം പോലീസുകാര്‍തന്നെയാണ് നല്‍കുന്നത്. സഹജീവി എന്ന നിലയില്‍ ഇവനോട് ഏറെ അനുകമ്പയും ഇപ്പോള്‍ പോലീസുകാര്‍ക്കുണ്ട്.
കൂടെപ്പിറപ്പുകള്‍ പട്ടിപിടുത്തക്കാരുടെ കൈയില്‍പെട്ട് പിടഞ്ഞ് മരിച്ചതിന്റെ ഭീതി ഈ നായയുടെ കണ്ണില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നാല്‍ വിലങ്ങണിയിച്ച് കൊണ്ടുപോകുന്ന പ്രതികളില്‍ ചിലരെ കണ്ടാല്‍ ഭയത്തോടെ മാറിനില്‍ക്കുന്നതും അതുകൊണ്ടുതന്നെയാണ്. ആരേയും ഉപദ്രവിക്കുന്ന സ്വഭാവക്കാരനല്ലാത്തതുകൊണ്ട് പാറാവു ഡ്യൂട്ടിക്കാര്‍ക്കും ഇവനൊരു ആശ്വാസം തന്നെയാണ്. ട്രെയിനിംഗ് കൊടുത്ത് പോലീസ് സേനയില്‍ ഇവനേയും ചേര്‍ക്കാമല്ലോയെന്നാണ് സ്‌റ്റേഷനില്‍ പരാതി നല്‍കി തിരിച്ചുപോകുന്ന ചിലരുടെ കമന്റ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kumbala, Police, kasaragod, Kerala, Dog, Stray dog as a guard of police station.
Advertisement: