എയ്ഡഡ് സ്‌കൂള്‍ വിവാദ പ്രസ്താവനകള്‍ വേണ്ടെന്ന് അല്‍ അസ്ഹര്‍
Jul 6, 2012, 11:36 IST
കാസര്‍കോട്: മലപ്പുറത്തെ 35ഓളം സ്‌കൂളകള്‍ക്ക് എയ്ഡഡ് പദ്ധതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സാമുദായിക സംഘടനകള്‍ നടത്തിയ വര്‍ഗ്ഗീയ പ്രസ്താവനകള്‍ അങ്ങേയറ്റം ഖേദകരമാണെന്നും ഇത്തരം പ്രസ്താവനകളില്‍ നിന്ന് സാമുദായിക സംഘടനകള്‍ പിന്മാറണമെന്നും അല്‍ ഹസ്ഹാര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സാമൂഹികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന സവര്‍ണ്ണ വര്‍ഗ്ഗീയ ഛിദ്ര ശക്തികള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു.
സിദ്ദിഖ് അസ്ഹരി പാത്തൂര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി സുഹൈര്‍ അസ്ഹരി പള്ളങ്കോട് സ്വാഗതം പറഞ്ഞു. അഷ്‌റഫ് അസ്ഹരി ഉറുമി, റസാഖ് അസ്ഹരി മുണ്ടക്കൈ, അബൂബക്കര്‍ അസ്ഹരി ബാവിക്കര, ഇഹ്‌സാന്‍ അസ്ഹരി ദേലമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Aided School, Al-Azhar, Kasargod, Malappuram