ലീഗ് നേതാക്കളുടെ നിവേദനം ഫലംകണ്ടു; നായമാര്‍മൂലയില്‍ ടിടി ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു
Mar 25, 2015, 16:30 IST
നായമാര്‍മൂല: (www.kasargodvartha.com 25/03/2015) നായമാര്‍മൂലയില്‍ കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു. കെ.എസ്.ആര്‍.ടി.സി ചീഫ് ട്രാഫിക് ഓഫീസറാണ് സ്റ്റോപ്പ് അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ കോപ്പി എല്ലാ ഡിപ്പോകള്‍ക്കും കൈമാറിയിട്ടുണ്ട്.
ടിടി ബസുകള്‍ക്ക് സ്‌റ്റോപ്പ് വേണമെന്ന ആവശ്യമുന്നയിച്ച് എം.എല്‍.എ, ആര്‍.ടി.ഒ, കെ.എസ്.ആര്‍.ടി.സി കമ്മീഷണര്‍, ജില്ലാ കലക്ടര്‍, ഗതാഗത മന്ത്രി എന്നിവര്‍ക്ക് യൂത്ത് ലീഗ് നായമാര്‍മൂല ടൗണ്‍ കമ്മിറ്റി നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടിടി ബസുകള്‍ക്ക് നായമാര്‍മൂലയില്‍ സ്‌റ്റോപ്പ് അനുവദിച്ചത്.
കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനത്തെ യൂത്ത് ലീഗ് കമ്മിറ്റി അഭിനന്ദിച്ചു.

Keywords : Kasaragod, Kerala, Bus, KSRTC, Natives, Youth League, KSRTC Town to Town Bus, Stop, Stop sanctioned for TT bus in Naimarmoola.