'ഇരുചക്രവാഹന യാത്രക്കാരെ പോലീസ് പീഡിപ്പിക്കുന്നു'
May 7, 2012, 16:06 IST
കാസര്‍കോട്: മാസങ്ങളായി കാസര്‍കോട്ട് ഇരുചക്രവാഹന യാത്രക്കാരെ നിരന്തരമായി പോലീസ് പീഡിപ്പിക്കുന്നതായി ടൂവീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഉന്നത പോലീസധികാരികള്‍ക്ക് നിവേദനം നല്‍കുവാനും, പീഡനത്തിനെതിരെ പരിഹാരമുണ്ടാക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുവാനും ടൂവീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുടെ അടിയന്തിര യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനായി പ്രസിഡണ്ടിനേയും സെക്രട്ടറിയേയും യോഗം അധികാരപ്പെടുത്തി. കാസര്‍കോട് എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും ഇരുചക്ര വാഹന യാത്രക്കാരെ ബലിയാടുകളാക്കുന്ന രീതി ശരിയല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. കാസര്‍കോട് ടൌണില്‍ തിരക്കുപിടിച്ച തെരുവ് വീഥികളില്‍ പോലീസ് വാഹനങ്ങള്‍ നിര്‍ത്തി പരിശോധിക്കുന്നത് അപകടം വിളിച്ചു വരുത്തുന്നുവെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡണ്ട് കൊപ്പല്‍ അബ്ദുല്ല അദ്ധ്യക്ഷ വഹിച്ചു. നാഗേഷ് ഷെട്ടി സ്വാഗതവും, ഐഡിയല്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.
Keywords: Bike, Police, Kasaragod, Harrasment







