city-gold-ad-for-blogger

കാസര്‍കോട്ട് രാജധാനി എക്‌സ്പ്രസിന് സ്‌റ്റോപ്പ് അനുവദിച്ചേക്കും

കാസര്‍കോട്: (www.kasargodvartha.com 09/11/2017) കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ രാജധാനി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചേക്കും. രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് എം എല്‍ എ എന്‍.എ നെല്ലിക്കുന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് നിവേദനം നല്‍കിയിരുന്നു. ഇതു സംബന്ധിച്ചുള്ള നിവേദനത്തില്‍ തീരുമാനമെടുക്കാന്‍ കത്ത് റെയില്‍വേ ഡയറക്ടറേറ്റിന് നല്‍കിയതായി മന്ത്രി പിയൂഷ് ഗോയല്‍ എന്‍എ നെല്ലിക്കുന്നിനെ അറിയിച്ചിരിക്കുകയാണ്.

കാസര്‍കോട്ടെ ജനതയുടെ ഏറെ നാളത്തെ മുറവിളിയാണ് രാജധാനിക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്നത്. ഡല്‍ഹി ഉള്‍പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ മംഗളൂരു ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനെയാണ് ആശ്രയിക്കുന്നത്. നിലവില്‍ കാസര്‍കോട് ജില്ലാ ആസ്ഥാനത്തില്‍ മാത്രമാണ് കേരളത്തില്‍ രാജധാനിക്ക് സ്‌റ്റോപ്പില്ലാത്തത്. മലപ്പുറം ജില്ലയിലെ തിരൂരിലും രാജധാനിക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

കാസര്‍കോട്ട് രാജധാനി എക്‌സ്പ്രസിന് സ്‌റ്റോപ്പ് അനുവദിച്ചേക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Railway Station, MLA, Minister, News, N A Nellikkunn, Stop for Rajadhani Express in Kasaragod Maybe allowed.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia