city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൃഷിഭവനുകളില്‍നിന്ന് നല്‍കുന്ന ജൈവ വളത്തില്‍ വ്യാജനും, തൂക്കം കൂട്ടാന്‍ ചാക്കുകളില്‍ കല്ലുകൾ

പുത്തിഗെ: (www.kasargodvartha.com 20.03.2016) ജൈവ വളമെന്ന പേരില്‍ മണലും ചകിരിപ്പൊടിയും ചേര്‍ത്ത മിശ്രിതം മലബാര്‍ ജില്ലകളില്‍ വ്യാപകമായി വില്‍പ്പന നടത്തി തട്ടിപ്പ് നടത്തുന്നതായി പരാതി. കൃഷി വകുപ്പും സര്‍ക്കാരും കൊട്ടിഘോഷിക്കുന്ന ജൈവകൃഷിയുടെ മറവിലാണ് കര്‍ഷകരെ വഞ്ചിച്ചു വ്യാജ ജൈവവളങ്ങള്‍ വിറ്റ് കോടികള്‍ കൊയ്യുന്നത്.

പുത്തിഗെ ഗ്രാമ പഞ്ചയത്ത് കൃഷി ഭവനിലൂടെ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്ത ജൈവ വളത്തില്‍ മായമെന്ന പരാതിയുമായി ഷുക്കൂര്‍ കൊണജെ എന്ന കര്‍ഷകന്‍ വിജിലന്‍സിന് പരാതി നല്‍കി. കൃഷിഭവന്‍ മുഖാന്തിരം രണ്ടാഴ്ചമുമ്പ് വാങ്ങിയ എല്ലുപൊടി വളത്തില്‍ നിറയെ കരിങ്കല്‍ ചീളുകള്‍. ഇതുസംബന്ധിച്ച് ഗ്രാമസഭയിലും സംഭവം ഉന്നയിച്ചെങ്കിലും പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഷുക്കൂര്‍ വിജിലന്‍സിലും കൃഷി മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

രണ്ടര ക്വിന്റല്‍ വളമാണ് ഇയാള്‍ പുത്തിഗെ കൃഷിഭവനില്‍ നിന്ന് 75 ശതമാനം സബ്‌സിഡി കഴിച്ച് വാങ്ങിയത്. പെരുമ്പാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജൈവവള നിര്‍മാണ കമ്പനിയും ജില്ലയില്‍ വളം വിതരണം നടത്തുന്നുണ്ട്. ഇതും കല്ലും മണ്ണും കലര്‍ന്ന വ്യാജ വളമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ ഈ പ്രശ്‌നത്തില്‍ എന്തു നടപടിയെടുക്കുമെന്നു കൃഷിവകുപ്പിനും വ്യക്തതയില്ല.

അതത് പഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തിയ ജൈവ വളമാണെങ്കില്‍ മാത്രമേ കൃഷിഭവനുകള്‍ക്കു നേരിട്ടു നടപടി സ്വീകരിക്കാനാകൂ. ജൈവവളങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സൗകര്യവും കേരളത്തിലില്ലയെന്നത് വ്യാജന്മാര്‍ക്ക് അനഗ്രഹമായിട്ടുണ്ട്.

കൃഷിഭവനുകളില്‍നിന്ന് നല്‍കുന്ന ജൈവ വളത്തില്‍ വ്യാജനും, തൂക്കം കൂട്ടാന്‍ ചാക്കുകളില്‍ കല്ലുകൾ


Keywords : Puthige, Panchayath, Cheating, Complaint, Investigation, Farmer, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia