മീപ്പുഗിരിയില്‍ വീടിന് നേരെ അക്രമം
Sep 9, 2012, 15:23 IST
മീപ്പുഗിരി: മീപ്പുഗിരിയില്‍ വീടിന് നേരെ അക്രമം. ദുര്‍ഗാപരമേശ്വരി റോഡിലെ പരേതനായ അബ്ദുല്‍ റഹ്മാന്റെ വീടിന് നേരെയാണ് കല്ലേറ് നടന്നത്. കല്ലേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു.
ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. വീട്ടില്‍ അബ്ദുല്‍ റഹ്മാന്റെ ഭാര്യ ആച്ചിബിയും മാതാവുമാണ് ഉണ്ടായിരുന്നത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ കല്ലെറിഞ്ഞ സംഘം കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നവെന്ന് വീട്ടുകാര്‍ പറഞ്ഞു.
മീപ്പുഗിരിയിലും പരിസരങ്ങളിലും ബോധപൂര്‍വമായ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് വീടിന് നേരെയുണ്ടായ കല്ലേറെന്ന് നാട്ടുകാര്‍ പറഞ്ഞു. അബ്ദുല്‍ റഹ്മാന്റെ ബന്ധു ഹനീഫ പോലീസില്‍ പരാതി നല്കി.
Keywords: Meepugiri, House, Attack, Kasaragod