കാസര്‍കോട്ട് വീടുകള്‍ക്കും ബസുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറ്
Apr 3, 2012, 11:42 IST
![]() |
Vijesh |
കാസര്‍കോട്ടെ വിവിധ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ബസുകള്‍ തടയാന്‍ ശ്രമിച്ചവരെ പോലീസ് ഇടപ്പെട്ട് പിന്തിരിപ്പിച്ചു. തിങ്കളാഴ്ച രാത്രിയുണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസ് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഉദുമയില്‍ യാത്രക്കാരെയിറക്കി ഇരിയണ്ണിയിലേക്ക് തിരിച്ചുപോവുകയായിരുന്ന കെ.എല്‍ 14 എച്ച് 4747 നമ്പര്‍ ടാറ്റോസുമോയ്ക്ക് നേരെ പൊവ്വല്‍ എട്ടാംമൈലില്‍ വെച്ച് ബൈക്കിലെത്തിയ ഒരു സംഘം കല്ലെറിഞ്ഞു ഗ്ലാസ് തകര്‍ത്തു. ഇരിയണ്ണി പേരടുക്കയിലെ മാധവന്‍ നായരുടെ മകന്‍ കെ.വിജേഷിന്റേതാണ് ടാറ്റോസുമോ. 40,000 രൂപയുടെ നഷ്ടമുണ്ട്. ടാറ്റോസുമോ ഓടിച്ച വിജേഷ് മര്‍ദ്ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മായിപ്പാടിയിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഉളിയത്തടുക്കയില്‍ കേരളയാത്രയുടെ ഭാഗമായി നടത്തപ്പെടുന്ന ഉപയാത്രയുടെ പ്രഥമ ദിനത്തിലെ സമാപനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന വാഹനങ്ങള്‍ക്കു നേരെയും കല്ലേറ് നടന്നു. യുസുഫ് സഖാഫി കനിയാല സഞ്ചരിച്ച കറിനു നേരെ നടത്തിയ കല്ലേറില്‍ കാര്‍ ഭാഗികമായി തകര്‍ന്നു.
Keywords: House, Stone pelting, kasaragod, Nellikunnu, Tata sumo,