ഒരുമാസത്തിനിടെ കല്ലേറുണ്ടായത് മൂന്നുവാഹനങ്ങള്‍ക്ക്; മുഴുവന്‍ പ്രതികളെയും പിടികൂടി അന്വേഷണ മികവുമായി കുമ്പള പോലീസ്
Dec 16, 2017, 14:14 IST
കുമ്പള: (www.kasargodvartha.com 16.12.2017) കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരുമാസത്തിനിടെ കല്ലേറുണ്ടായത് മൂന്ന് വാഹനങ്ങള്‍ക്ക്. ഈ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടി കുമ്പള പോലീസ് അന്വേഷണ മികവ് തെളിയിച്ചു. ഡിസംബര്‍ 6ന് തലേദിവസവും അതിന് മുമ്പ് രണ്ടുതവണയുമാണ് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. കുമ്പള, പെര്‍വാഡ്, ആരിക്കാടി ഭാഗങ്ങളിലായാണ് കല്ലേറ് നടന്നത്. കല്ലേറ് നടന്നത് രാത്രിയായതിനാല്‍ പ്രതികളെ തിരിച്ചറിയുകയെന്നത് എളുപ്പമായിരുന്നില്ല.
കല്ലെറിഞ്ഞതിന് ദൃക്‌സാക്ഷികളുമുണ്ടായിരുന്നില്ല. എന്നാല്‍ കുമ്പള സി ഐ വി വി മനോജിന്റെ നേതൃത്വത്തില്‍ നടന്ന ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മൂന്നുകേസുകളിലെയും പ്രതികളെ പിടികൂടാന്‍ സാധിച്ചു. പ്രതികളില്‍ ഏറെയും പ്രായപൂര്‍ത്തിയാകാത്തവരുമാണ്. പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ കല്ലേറ് പിന്നെയും ആവര്‍ത്തിക്കപ്പെടുമായിരുന്നു. കാലതാമസം കൂടാതെ തന്നെ എല്ലാ പ്രതികളെയും പോലീസ് പിടികൂടിയത് നാടിന്റെ ക്രമസമാധാന നില മെച്ചപ്പെടാനും ഇടവരുത്തി. വാഹനങ്ങള്‍ക്കുനേരെ കല്ലേറ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് പോലീസിന്റെ തീരുമാനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, Kumbala, Bus, Vehicles, Stone pelting, Stone pelting case: Accuses held.
< !- START disable copy paste -->