ബസുകള്‍ക്ക് കല്ലേറ്; കുമ്പളയില്‍ ബസോട്ടം നിലച്ചു
Jul 22, 2013, 14:48 IST
കാസര്‍കോട്: സ്വകാര്യ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതിഷേധിച്ച് കുമ്പളയില്‍ ബസോട്ടം നിര്‍ത്തിവെച്ചു. കുമ്പളയില്‍ നിന്ന് മുള്ളേരിയ, ബദിയഡുക്ക, പെര്‍ള, കട്ടത്തടുക്ക, കളത്തൂര്‍ റൂട്ടുകളിലേക്കുള്ള ബസോട്ടമാണ് തിങ്കളാഴ്ച നിര്‍ത്തിവെച്ചത്.
ഞായറാഴ്ച രാത്രി കുമ്പള-ബദിയഡുക്ക റോഡില്‍ ഗോപാലകൃഷ്ണ ഹാളിന് സമീപത്ത് നിര്‍ത്തിയിട്ട രണ്ട് സ്വകാര്യ ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ബസുകളുടെ ഗ്ലാസുകള്‍ തകര്‍ന്നു. അവസാന ട്രിപ്പ് കഴിഞ്ഞ് ബസുകള്‍ രാത്രി പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട് ജീവനക്കാര്‍ വീടുകളിലേക്ക് പോയ സമയത്താണ് കല്ലേറുണ്ടായത്. തിങ്കളാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് ഗ്ലാസുകള്‍ തകര്‍ന്ന നിലയില്‍ കണ്ടത്. ഒരു ബസിന്റെ മുന്‍വശത്തെ ഗ്ലാസും, മറ്റൊരു ബസിന്റെ പിറകിലെ ഗ്ലാസുമാണ് തകര്‍ന്നത്.
മംഗലാപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി. ബസിന് നേരെ ഞായറാഴ്ച രാത്രി 10 മണിയോടെ ഷിറിയ പാലത്തിനടുത്തുവെച്ചും കല്ലേറുണ്ടായി. ബസിന്റെ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കണ്ടക്ടര്‍ ബാലസുബ്രഹ്മണ്യന്റെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തു. മംഗലാപുരത്തേക്ക് പോവുകയായിരുന്ന കര്‍ണാടക കെ.എസ്.ആര്.ടി.സി ബസിന് നേരെ പൊസോട്ടുവെച്ചും ഞായറാഴ്ച രാത്രി കല്ലേറുണ്ടായി. ഡ്രൈവര്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Also read:
കപ്പല്‍ വിട്ടയച്ചതായുള്ള ഫോണ്‍വിളിയെത്തി; ഉദുമയിലും കീഴൂരിലും ആഹ്ലാദം
Keywords: Kasaragod, Bus, Stone pelting, Case, Arrest, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഞായറാഴ്ച രാത്രി കുമ്പള-ബദിയഡുക്ക റോഡില്‍ ഗോപാലകൃഷ്ണ ഹാളിന് സമീപത്ത് നിര്‍ത്തിയിട്ട രണ്ട് സ്വകാര്യ ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ബസുകളുടെ ഗ്ലാസുകള്‍ തകര്‍ന്നു. അവസാന ട്രിപ്പ് കഴിഞ്ഞ് ബസുകള്‍ രാത്രി പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട് ജീവനക്കാര്‍ വീടുകളിലേക്ക് പോയ സമയത്താണ് കല്ലേറുണ്ടായത്. തിങ്കളാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് ഗ്ലാസുകള്‍ തകര്‍ന്ന നിലയില്‍ കണ്ടത്. ഒരു ബസിന്റെ മുന്‍വശത്തെ ഗ്ലാസും, മറ്റൊരു ബസിന്റെ പിറകിലെ ഗ്ലാസുമാണ് തകര്‍ന്നത്.
![]() |
File Photo |