കാസര്‍കോട്: ചന്ദ്രഗിരി സംസ്ഥാന പാതയില്‍ ചളിയങ്കോട്ട് വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് ഏതാനും വാഹനങ്ങള്ക്ക്നേരെ സാമൂഹ്യദ്രോഹികള്‍ കല്ലെറിഞ്ഞത്. വിവാഹ പാര്‍ട്ടിയുടെ കാറും കല്ലെറിഞ്ഞ് തകര്ത്തവയില്പെടും.
മുസ്ലിം യൂത്ത്ലീഗിന്െ സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാറിന് നേരേയും കല്ലേറുണ്ടായതായി പറയപ്പെടുന്നു. എന്നാല്‍ അതുസംബന്ധിച്ച് പോലീസില്‍ പരാതി ലഭിച്ചിട്ടില്ല. ചില ഭാഗങ്ങളില്‍ യൂത്ത് ലീഗ് സമ്മേളനത്തിന്റെ ഫഌക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതായും വിവരമുണ്ട്.
നാട്ടില്‍ കുഴപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. പോലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.
Keywords: Kasaragod, Vehicle, Stone pelting, Muslim Youth League, Police, case, Flex board, Chandrigiri, Kerala, Malayalam News, Kasaragod vartha, Kasargod news