എരിയാലില്‍ പ്രാര്‍ത്ഥനാ കേന്ദ്രത്തിന് നേരെ അക്രമം
Apr 25, 2012, 10:35 IST
കാസര്‍കോട്: എരിയാലില്‍ പ്രാര്‍ത്ഥന കേന്ദ്രത്തിന് നേരെ ചൊവ്വാഴ്ച രാത്രി അക്രമം നടന്നു. കല്ലേറില്‍ പ്രാര്‍ത്ഥനാ കേന്ദ്രത്തിന്റെ ചില്ലുകളും മറ്റും തകര്‍ന്നു. എരിയാല്‍ പാലത്തിന് സമീപത്തെ പ്രാര്‍ത്ഥന കേന്ദ്രത്തിന് നേരെയാണ് കല്ലേറു നടന്നത്. പുലര്‍ച്ചെ പ്രാര്‍ത്ഥനയ്‌ക്കെത്തിയവരാണ് ചില്ലുകളും മറ്റും തകര്‍ന്നുകിടക്കുന്ന നിലയില്‍ കണ്ടത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords: Kasaragod, Stone pelting, Eriyal