നീലേശ്വരത്ത് പോലീസുകാരന്റെ വീടിന് നേരെ കല്ലേറ്
Mar 7, 2015, 15:12 IST
നീലേശ്വരം: (www.kasargodvartha.com 07/03/2015) നീലേശ്വരം അടുക്കത്ത് പറമ്പില്‍ പോലീസുകാരന്റെ വീടിന് നേരെ കല്ലേറ്. വെള്ളിയാഴ്ച രാത്രിയാണ് നീലേശ്വരം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും ആലപ്പുഴ സ്വദേശിയുമായ രാഗേഷ് കുമാറിന്റെ വീടിനു നേരെ കല്ലേറുണ്ടായത്. രാഗേഷ് കുമാറിനും ഭാര്യക്കും കല്ലേറില്‍ പരിക്കേറ്റു.
വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ന്നു. സംഭവം സംബന്ധിച്ച് അയല്‍വാസികളായ അലാമി, മക്കളായ രതീഷ്, മുരളി എന്നിവര്‍ക്കെതിരെ രാഗേഷ് കുമാര്‍ പോലീസില്‍ പരാതി നല്‍കി. രാഗേഷിന്റെ വീട്ടിലെ 500 ലിറ്റര്‍ കൊള്ളുന്ന കുടിവെള്ള ടാങ്ക് ഒരു വര്‍ഷം മുമ്പ് അയല്‍വാസികള്‍ കുത്തിക്കീറിയിരുന്നു. ഇതേ തുടര്‍ന്ന് ഈ ടാങ്കില്‍ നിന്നും അയല്‍ വാസികള്‍ക്ക് രാഗേഷ് വെള്ളം കൊടുക്കാറില്ല. ഒരു മാസം മുമ്പ് അടുത്തുള്ള വീട്ടിലേക്ക് രാഗേഷ് കുമാര്‍ ഒരു കുടിവെള്ള ടാങ്ക് നല്‍കിയിരുന്നു. ഈ ടാങ്കും ചിലര്‍ കുത്തിക്കീറി. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ഇപ്പോഴത്തെ ആക്രമത്തിന് പിന്നില്‍.
![]() |
File Photo |
Keywords: Nileshwaram, Stone pelting, Police, Kasaragod, Attack.