എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എ. നവാസിന്റെ വീടിന് നേരെ കല്ലേറ്
Mar 21, 2015, 12:24 IST
കാസര്‍കോട്: (www.kasargodvartha.com 21/03/2015) പൊവ്വല്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എ. നവാസിന്റെ വീടിന് നേരെ കല്ലേറ്. വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അടുക്കത്ത് ബയലിലെ വീടിന് നേരെ കല്ലേറ് നടത്തിയത്.
കല്ലേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകളും മറ്റും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ അക്രമികള്‍ ബൈക്കില്‍ തന്നെ രക്ഷപ്പെട്ടു. സംഭവത്തെ കുറിച്ച് കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അക്രമ സംഭവവുമായി ബന്ധപ്പെട്ടാണ് കല്ലേറുണ്ടായതെന്നാണ് പോലീസിന്റെ സംശയം. കോളജിലുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രിന്‍സിപ്പല്‍ യാതൊരു നടപടി സ്വീകരിച്ചില്ലെന്നും യൂണിയന്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പ്രിന്‍സിപ്പല്‍ യു.ഡി.എസ്.എഫിന് കൂട്ടുനിന്നുവെന്നും എസ്.എഫ്.ഐ ആരോപണം ഉന്നയിച്ചിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
വിന്‍ഡോസ് 10 ഉടന്‍ റിലീസ് ചെയ്തേക്കും?
Keywords: Kasaragod, Kerala, House, Attack, LBS-College, SFI, K.A Navas, Stone pelting at LBS college principal's house.
Advertisement: