ആരാധനാലയത്തിന് കല്ലേറ്; നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്
Apr 3, 2012, 15:09 IST
ഉദുമ: കോട്ടപ്പാറയിലെ ആരാധനാലയത്തിനു നേര്‍ക്ക് തിങ്കളാഴ്ച രാത്രിയുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കല്ലേറിനു പിന്നിലുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പ് നല്‍കിയതോടെ ഉപരോധം പിന്‍വലിച്ചു. കോട്ടപ്പാറയിലെ ആരാധനായലത്തിനും, എതിര്‍വശത്തുള്ള സഹകരണ ബാങ്ക് കെട്ടിടത്തിനും നേര്‍ക്കാണ് കല്ലേറ് നടന്നത്. കോട്ടപ്പാറ-മുതിയക്കാല്‍-പാലക്കുന്ന് റോഡാണ് നാട്ടുകാര്‍ ഉപരോധിച്ചത്. വിവരമറിഞ്ഞ് എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, മുന്‍ എം.എല്‍.എം കെ. വി കുഞ്ഞിരാമന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. നാടിനെ കലാപക്കളമാക്കാനുള്ള ചിലരുടെ കുത്സിത നീക്കം ചെറുക്കണമെന്ന് ജനനേതാക്കള്‍ ആഹ്വാനം ചെയ്തു. പോലീസ് സംഭവത്തെകുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
Keywords: Kasaragod, Stone pelting, Protest