city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കു­റ്റി­ക്കോ­ലില്‍ കോണ്‍­ഗ്ര­സ് പ്ര­വര്‍­ത്ത­ക­ന്റെ വീ­ടി­ന് നേ­രെ ക­ല്ലേ­റ്

കു­റ്റി­ക്കോ­ലില്‍ കോണ്‍­ഗ്ര­സ് പ്ര­വര്‍­ത്ത­ക­ന്റെ വീ­ടി­ന് നേ­രെ ക­ല്ലേ­റ്
File Photo: Kasargod Vartha
കു­റ്റി­ക്കോല്‍: കു­റ്റി­ക്കോ­ലില്‍ കോണ്‍­ഗ്ര­സ് പ്ര­വര്‍­ത്ത­കന്റെ വീ­ടിനും കാ­റിനും നേ­രെ ക­ല്ലേറ്. കു­റ്റി­ക്കോല്‍ സര്‍­വീ­സ് സ­ഹക­ര­ണ ബാ­ങ്ക് മുന്‍ സെ­ക്രട്ട­റി ബാ­ല­കൃ­ഷ്­ണ­ന്റെ കു­റ്റി­ക്കോ­ലി­ലെ വീ­ടി­ന് നേരെയാ­ണ് തി­ങ്ക­ളാഴ്­ച രാ­ത്രി 11.30 യോ­ടെ അ­ക്ര­മ­മു­ണ്ടാ­യ­ത്.

വീ­ടി­ന്റെ ജ­നല്‍ ചില്ലു­കളും മു­റ്റ­ത്ത് നി­ര്‍ത്തി­യ കാറും അ­ക്ര­മി­കള്‍ ക­ല്ലെ­റി­ഞ്ഞു ത­കര്‍ത്തു. വാ­ഹ­ന­ത്തി­ലെ­ത്തി­യാ­ണ് അ­ക്ര­മം ന­ട­ത്തി­യത്. സാ­മൂ­ഹ്യ­വി­രു­ദ്ധ­രാ­ണ് സം­ഭ­വ­ത്തി­ന് പി­ന്നി­ലെ­ന്ന് പോ­ലീ­സ് സം­ശ­യി­ക്കുന്നു. ബാ­ല­കൃ­ഷ്ണ­ന്റെ പ­രാ­തി­യില്‍ ബേഡ­കം പോ­ലീ­സ് സ്ഥ­ല­ത്തെ­ത്തി അ­ന്വേഷ­ണം ന­ടത്തി. രാ­ഷ്ട്രീയ വൈ­രാ­ഗ്യവും അ­ക്ര­മ­ത്തി­ന് പി­ന്നി­ലു­ണ്ടെ­ന്ന് സം­ശ­യി­ക്കുന്നു.

Keywords:  Attack, Congress Leader, House, Car, Secretary, Police, Case, Bedakam, Kuttikol, Kasaragod, Kerala, Kerala News.




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia