കല്ലേറില്‍ തകര്‍ന്നത് ആറ് വാഹനങ്ങളുടെ ചില്ലുകള്‍
Dec 7, 2013, 01:15 IST
കാസര്‍കോട്: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കല്ലേറില്‍ നാല് ബസുകള്‍ ഉള്‍പെടെ ആറ് വാഹനങ്ങളുടെ ചില്ലുകളാണ് തകര്‍ന്നത്. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉപ്പള കുക്കാറില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിനു നേരെയും കല്ലേറുണ്ടായിരുന്നു. എന്നാല്‍ ആളാപയമൊന്നും ഉണ്ടായില്ല.
വ്യാഴാഴ്ച രാത്രി മംഗലാപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് വരുകയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിനു നേരെ ഏരിയാല്‍ പാലത്തിനടുത്തുണ്ടായ കല്ലേറില്‍ ഗ്ലാസുകള്‍ തകര്‍ന്നു. രാത്രി 10 മണിയോടെ മംഗലാപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് വരുകയായിരുന്ന ലോറിക്ക് നേരെയും കല്ലേറുണ്ടായി. സംഭവത്തില്‍ ഡ്രൈവര്‍ കൊയിലാണ്ടി കുറവങ്ങാട്ടെ പി.വി.ഷിജു (32) പരുക്കേറ്റിരുന്നു. ബുധനാഴ്ച രാത്രി കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ കൊന്നക്കാട് മാലോത്ത് ടി.എം. ജൂബി (33)നു പരുക്കേറ്റു.
വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ വിദ്യാനഗര്‍ സി.ടി.എം ടവറിന്റെ മുന്‍വശം നിര്‍ത്തിയിട്ട ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. കോട്ടൂര്‍ ചേക്കോടിലെ ഉമേശിന്റെ കെ.എല്‍. 07 എ എല്‍ 7530 ഐച്ചര്‍ ലോറിയാണ് അക്രമത്തിനിരയായത്. കല്ലേറില്‍ ലോറിന്റെ മുന്‍വശത്തെ ഗ്ലാസും സൈഡ് ഗ്ലാസും പൂര്‍ണമായും തകര്‍ന്നു.
ഡിസംബര്‍ ആറിന് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയില്‍ പോലീസ് ജാഗ്രത പാലിക്കുന്നതിനിടയിലാണ് ബസുകള്‍ക്ക് നേരെ വ്യാപകമായ കല്ലേറുണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ പോലീസ് അകമ്പടിയോടെയാണ് സര്‍വീസ് നടത്തുന്നത്.
ആഴ്ചകള്‍ക്ക് മുമ്പ് സമാന രീതിയില്‍ കുമ്പള - ഉപ്പള ഭാഗങ്ങളില്‍ കേരള, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്കും, ഏതാനും സ്വകാര്യ ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായിരുന്നു. സംഭവത്തില്‍ ചിലരെ പോലീസ് കസ്റ്റഡയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം കല്ലേറ് സംഭവം റിപോര്‍ട്ട് ചെയ്തിരുന്നില്ല. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇതേ ഭാഗങ്ങളില്‍ കല്ലേറുണ്ടാകുന്നത് പോലീസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ഡിസംബര്‍ 6: കാസര്‍കോട്ട് ഇത്തവണ കടകള്‍ തുറന്ന് പതിവു തെറ്റിച്ചു
അണങ്കൂരില്‍ സ്വകാര്യ ബസിന് നേരെ കല്ലേറ്; ഗ്ലാസ് തകര്‍ന്നു
Also Read:
ബാബറി ദിനം: അയോധ്യയില്‍ കനത്ത സുരക്ഷ
കൊലക്കേസില്‍ പ്രതികളായ അഭിഭാഷക ദമ്പതികളെ കുടുക്കിയത് ടാക്‌സി ഡ്രൈവര്‍

Keywords: Kerala, Kasaragod, December 6, Vehicle, stone pelting, Kumbala, Uppala, Vidhyanagar, Lorry, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752