കാസര്‍കോട്ട് മൂന്ന് വസ്ത്രാലയങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ത്തു
Jul 21, 2013, 09:30 IST
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ മൂന്ന് വസ്ത്രാലയങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. പഴയ ബസ് സ്റ്റാന്‍ഡ് സെക്കന്‍ഡ് ക്രോസ് റോഡിലെ വസ്ത്രാലങ്ങള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. കെ.കെ അബൂബക്കര്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള ബ്രൈഡ് കലക്ഷന്‍, നെല്ലിക്കുന്നിലെ ഇസ്മാഈലിന്റെ ബ്രീക്ക് കലക്ഷന്‍, മൊഗ്രാല്‍ പുത്തൂര്‍ കുന്നിലെ ഗഫൂര്‍ ഹാജിയുടെ ബോംബൈ ഗാര്‍മെന്റ്‌സ് എന്നിവയ്ക്ക് നേരെയാണ് കല്ലേറുണ്ടായത്.
കല്ലേറില്‍ കടകളുടെ ഗ്ലാസുകള്‍ തകര്‍ന്നുവീണു. ബ്രൈഡ് കലക്ഷന് 10,000 രൂപയുടെയും മറ്റുള്ളവയ്ക്ക് 15,000 രൂപയുടെയും നഷ്ടം കണക്കാക്കുന്നു. ശനിയാഴ്ച വൈകിട്ട് ആറരമണിയോടെയാണ് കടകള്‍ അടച്ചത്. ഞായറാഴ്ച രാവിലെയാണ് കല്ലേറ് ശ്രദ്ധയില്‍ പെട്ടത്. നഗരത്തില്‍ പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് കടകള്‍ക്ക് നേരെ കല്ലേറുണ്ടായത്.
കട ഉടമകള്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി. നാട്ടില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ആസൂത്രിതമായി ചിലര്‍ കല്ലെറിഞ്ഞതാണെന്ന് സംശയിക്കുന്നു. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ പോലീസ് ജാഗ്രത പുലര്‍ത്തി വരികയാണ്.
സെക്കന്‍ഡ് ക്രോസ് റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് വഴിയാത്രക്കാര്‍ക്ക് നടന്നുപോകാന്‍ സാധിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഈയിടെ പോലീസ് ഇടപെട്ട് പാര്‍ക്കിംഗ് വിലക്കിയിരുന്നു. ആ സംഭവവുമായി കടകള്‍ക്ക് നേരെയുണ്ടായ അക്രമത്തിന് ബന്ധമുണ്ടോയെന്നും സംശയമുയര്‍ന്നിട്ടുണ്ട്.
Also Read:
വിശുദ്ധയുദ്ധം നടത്താന്‍ ഈജിപ്ത് തയ്യാറല്ല
Keywords : Kasaragod, Shop, Stone Pelting, Police, Case, Kerala, Dress Shop, Old Bus Stand, Parking, Loss, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.