തോരണങ്ങള്‍ അഴിച്ചുമാറ്റാനെത്തിയ പോലീസിന് നേരെ കല്ലേറ്; മൂന്നു പോലീസുകാര്‍ക്ക് പരിക്ക് ആക്രമികളെ ലാത്തിവീശി വിരട്ടിയോടിച്ചു; 100 പേര്‍ക്കെതിരെ കേസ്
Dec 1, 2017, 16:01 IST
ഉപ്പള:(www.kasargodvartha.com 01/12/2017) നബിദിനത്തോടനുബന്ധിച്ച് ആരാധനാലയത്തിന് മുന്നില്‍ കെട്ടിയ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാനെത്തിയ പോലീസിന് നേരെയുണ്ടായ കല്ലേറില്‍ മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. ആക്രമികളെ പിരിച്ചു വിടാന്‍ പോലീസ് ലാത്തിവീശി. മഞ്ചേശ്വരം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍മാരായ സന്ദീപ്, സുരേന്ദ്രന്‍ എന്നിവര്‍ക്കും മറ്റൊരു പോലീസുകാരനുമാണ് പരിക്കേറ്റത് ഇവര്‍ മംഗല്‍പാടി ആശുപത്രിയില്‍ ചികിത്സ തേടി.
സന്ദീപിന് തലയ്ക്കും കൈക്കുമാണ് പരിക്കേറ്റത്. സുരേന്ദ്രന് കൈക്കാണ് പരിക്ക്. കൊടിതോരണം കെട്ടിയതുമായി ബന്ധപ്പെട്ട് തര്‍ക്കം നടക്കുന്ന വിവരമറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. ഇതിനിടയില്‍ പോലീസ് തോരണം നീക്കാന്‍ തുടങ്ങിയതോടെ പോലീസിനുനേരെ രൂക്ഷമായ കല്ലേറ് നടന്നു. ഇതോടെയാണ് കൂടിനിന്നവരെയെല്ലാം പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചത്. പോലിസിനെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന 100പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Uppala, Police, Police-station, Hospital, Injured, Investigation, Case, Stone pelting against police