രണ്ടാം ദിവസത്തെ ഹര്‍ത്താല്‍; നുള്ളിപ്പാടിയില്‍ പോലീസ് വാഹനത്തിന് നേര്‍ക്ക് കല്ലേറ്
Aug 3, 2012, 09:15 IST
കാസര്‍കോട്: നുള്ളിപ്പാടിയില്‍ പോലീസ് വാഹനത്തിനുനേര്‍ക്ക് ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. നുള്ളിപ്പാടിയിലെ പഴയ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ എതിര്‍വശത്ത് ദേശീയ പാതയില്‍ നിര്‍ത്തിയിട്ട പോലീസ് വാനിനുനേര്ക്കാണ് കല്ലെറിഞ്ഞത്.
വെള്ളിയാഴ്ച രാവിലെ സ്ഥലത്തെ സ്വകാര്യ ആശുപത്രിക്കുസമീപം റോഡില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ മാര്‍ഗ്ഗതടസം സൃഷ്ടിച്ചിരുന്നു. ഇത് നീക്കാനായെത്തിയ പോലീസ് സംഘം വന്ന ബസിന് നേര്‍ക്കാണ് കല്ലേറുണ്ടായത്. വിവരമറിഞ്ഞ് ടൗണ്‍ സി.ഐ. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലമാകെ അരിച്ച് പെറുക്കിയെങ്കിലും കല്ലെറിഞ്ഞവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. നുള്ളിപ്പാടിയിലേക്ക് കൂടുതല്‍ പോലീസിനെ വിന്ന്യസിച്ചിട്ടുണ്ട്. കെട്ടിട നിര്മ്മാണത്തിനുകൊണ്ടുവന്ന കരിങ്കല്കൊണ്ടാണ് ബസിന് കല്ലെറിഞ്ഞത്. എല്‍.ഡി.എഫ്. ഘടക കക്ഷിയായ സി.പി.എമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസും സി.പി.ഐയുടെ ജില്ലാ കമ്മിറ്റിയുടെ ഓഫീസും ഉള്‍ക്കൊള്ളുന്ന സ്ഥലമാണിത്.