ചളിയങ്കോട്ട് കെഎസ്ആര്‍ടിസി ബസിനു നേരെയും ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയും കല്ലേറുണ്ടായി
Oct 4, 2017, 12:06 IST
കാസര്‍കോട്: (www.kasargodvartha.com 04.10.2017) മേല്‍പറമ്പ് ചളിയങ്കോട്ട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളെ പേര് ചോദിച്ച് മര്‍ദിച്ച സംഭവത്തിന്റെ തുടര്‍ച്ചയായി അനിഷ്ടസംഭവങ്ങള്‍ അരങ്ങേറി. രാത്രി 10.30 മണിയോടെ കെഎസ്ആര്‍ടിസി ബസിന് നേരെ ഒരു സംഘം കല്ലേറ് നടത്തി. കാസര്‍കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ചളിയങ്കോട്ട് എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ബസിന്റെ ഗ്ലാസുകള്‍ തകര്‍ന്നു.
ബസ് കണ്ടക്ടര്‍ ചെറുവത്തൂര്‍ ക്ലായിക്കോട്ടെ സന്തോഷ് കുമാറിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന സംഘത്തിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കല്ലേറിയില്‍ ഗ്ലാസ് തകര്‍ന്നതിനെ തുടര്‍ന്ന് 5,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു. ഇതിനിടെ ജനരക്ഷാ യാത്ര കഴിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്ന വാഹനത്തിന് നേരെയും കല്ലേറുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷം തടയാനെത്തിയ എ ആര്‍ ക്യാമ്പിലെ രണ്ട് പോലീസുകാര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. എസ് ഐ അജിത്കുമാറിന്റെ പരാതിയില്‍ ഇത് സംബന്ധിച്ച് പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Police, KSRTC-bus, Stone pelting against KSRTC Bus
Keywords: Kasaragod, Kerala, news, Attack, Police, KSRTC-bus, Stone pelting against KSRTC Bus