ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലേറ്; കൈ ഞരമ്പ് മുറിഞ്ഞ ഡ്രൈവറുടെ നില ഗുരുതരം; മംഗളൂരു - കാസര്‍കോട് റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെയുള്ള കല്ലേറ് തുടര്‍ക്കഥ
Oct 7, 2017, 12:14 IST
കുമ്പള: (www.kasargodvartha.com 07/10/2017) ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലേറ്. കൈ ഞരമ്പ് മുറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ മംഗളൂരു ഇന്ത്യാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 9.45 മണിയോടെ പെര്‍വാഡ് ദേവി നഗറില്‍ വെച്ചാണ് ഇരുട്ടിന്റെ മറവില്‍ കല്ലേറുണ്ടായത്. ബൈക്കില്‍ വന്ന രണ്ടംഗ സംഘമാണ് കല്ലെറിഞ്ഞതെന്നാണ് സംശയിക്കുന്നത്. കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് സ്വദേശി ഇ ശശിധര(45) നാണ് പരിക്കേറ്റത്.
കല്ലേറില്‍ ബസിലെ ഒരു യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ഇായാളുടെ പരിക്ക് സാരമുള്ളതല്ല. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ആര്‍ പി എം 346 നമ്പര്‍ ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബസിന്റെ മുന്‍വശത്തെ ചില്ല് തുളച്ചാണ് കരിങ്കല്ല് ശശിധരന്റെ കയ്യില്‍ കൊണ്ടത്.
കൈഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന ശശിധരനെ ബസ് കണ്ടക്ടറും മറ്റും ചേര്‍ന്ന് ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും രക്തം വാര്‍ന്നുപോകുന്നതിനാല്‍ പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തില്‍ ശശിധരന്റെ മൊഴിയെടുത്തതായും ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നും കുമ്പള എസ് ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
മംഗളൂരു - കാസര്‍കോട് റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെയുള്ള കല്ലേറ് തുടര്‍ക്കഥയാണ്. നിരവധി ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും രാത്രിയുടെ മറവില്‍ നടക്കുന്ന കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം മാത്രം ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞതിന് മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് പോലീസ് എട്ടോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kumbala, Driver, Bus, KSRTC, Injured, Hospital, Investigation, News, Manglore, Stone pelting against KSRTC bus; Driver injured.