city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നു­ള്ളി­പ്പാ­ടി­യില്‍ കര്‍­ണ്ണാ­ടക പോ­ലീ­സി­നെ ക­ല്ലെ­റി­ഞ്ഞ യു­വാ­വ് പി­ടി­യില്‍

നു­ള്ളി­പ്പാ­ടി­യില്‍ കര്‍­ണ്ണാ­ടക പോ­ലീ­സി­നെ ക­ല്ലെ­റി­ഞ്ഞ യു­വാ­വ് പി­ടി­യില്‍
കാസര്‍­കോ­ട്: നു­ള്ളി­പ്പാ­ടി­യില്‍ കര്‍­ണ്ണാ­ടക പോ­ലീ­സി­നെ ക­ല്ലെ­റി­ഞ്ഞ സം­ഘ­ത്തി­ലു­ള്ള­താ­യി സം­ശ­യി­ക്കു­ന്ന യു­വാ­വി­നെ കര്‍­ണ്ണാ­ടക പോ­ലീ­സ് പി­ടി­കൂ­ടി കാസര്‍­കോ­ട് പോ­ലീ­സി­നെ ഏല്‍­പ്പി­ച്ചു.

വെ­ള്ളി­യാഴ്­ച ഉ­ച്ച­തി­രി­ഞ്ഞ് മൂ­ന്ന് മണി­യോ­ടെ നു­ള്ളി­പ്പാ­ടി അ­യ്യ­പ്പ­ക്ഷേ­ത്ര­ത്തി­നു സ­മീ­പ­മാ­ണ് സം­ഭവം. ദേശീ­യ പാ­ത­യോ­ട് ചേര്‍­ന്നു­ള്ള ഇ­ട­വ­ഴി­യില്‍ പ­തി­ങ്ങി­യി­രു­ന്നാ­ണ് കര്‍­ണ്ണാ­ടക പോ­ലീ­സ് സ­ഞ്ച­രി­ച്ച കര്‍­ണ്ണാ­ട­ക ടാ­ക്‌­സി കാ­റി­ന് നേര്‍­ക്ക് ക­ല്ലെ­റി­ഞ്ഞത്. ക­ല്ലേ­റില്‍ കാ­റി­ന്റെ മുന്‍­വശ­ത്തെ ഗ്ലാ­സ് ത­കര്‍ന്നു. ഷി­മോ­ഗ­യില്‍ നി­ന്ന് കാ­ഞ്ഞ­ങ്ങാ­ട്ടേ­ക്ക് കേ­സ­ന്വേ­ഷ­ണ­ത്തി­നെ­ത്തി­യ­താ­യി­രു­ന്നു കര്‍­ണ്ണാ­ടക പോ­ലീ­സ്. അ­ന്വേ­ഷ­ണ­ത്തി­നു­ശേ­ഷം ഷി­മോ­ഗ­യി­ലേ­ക്ക് മ­ട­ങ്ങു­മ്പോ­ഴാ­ണ് നു­ള്ളി­പ്പാ­ടി­യില്‍­വെ­ച്ച് ക­ല്ലേ­റു­ണ്ടാ­യത്. പി­ടി­യിലാ­യ യു­വാ­വ് ക­ല്ലെ­റി­ഞ്ഞ സം­ഘ­ത്തി­ലു­ണ്ടാ­യി­രു­ന്ന­തായും കൂ­ടെ­യു­ണ്ടാ­യി­രു­ന്ന­ മ­റ്റ് ര­ണ്ട്‌­പേ­രാണ് ക­ല്ലെ­റി­ഞ്ഞ­തെ­ന്നും കര്‍­ണ്ണാട­ക പോ­ലീ­സ് ടൗണ്‍ പോ­ലീ­സി­നെ അ­റി­യി­ച്ചി­ട്ടുണ്ട്.­

ക­ല്ലെ­റി­ഞ്ഞ ഉടന്‍ ഓടി­യൊ­ളി­ക്കാന്‍ ശ്രമി­ച്ച യു­വാ­വ് ഒ­രു വീ­ട്ടില്‍ കയ­റി അ­ഭ­യം­തേ­ടാന്‍ ശ്ര­മി­ക്കു­മ്പോ­ഴാ­ണ് പി­ന്തു­ടര്‍­ന്നെത്തി­യ കര്‍­ണ്ണാ­ടക പോ­ലീ­സ് യു­വാ­വി­നെ കൈ­യ്യോ­ടെ പി­ടി­കൂ­ടി­യത്. നു­ള്ളി­പ്പാ­ടി­യില്‍ വെ­ള്ളി­യാഴ്­ച രാ­വി­ലെ മു­തല്‍ സം­ഘര്‍­ഷാ­വ­സ്ഥ നി­ല­നില്‍­ക്കു­ക­യാണ്. രാ­വി­ലെ ഏ­ഴ­ര മണി­യോ­ടെ സ്ഥ­ല­ത്ത് നിര്‍­ത്തി­യിട്ട പോ­ലീ­സ് വാ­നി­ന് നേര്‍­ക്കും അജ്ഞാ­ത സം­ഘം ക­ല്ലെ­റി­ഞ്ഞി­രുന്നു.

നു­ള്ളി­പ്പാ­ടി­യില്‍ കര്‍­ണ്ണാ­ടക പോ­ലീ­സി­നെ ക­ല്ലെ­റി­ഞ്ഞ യു­വാ­വ് പി­ടി­യില്‍

Keywords: Kasaragod, Nullippady, Karnataka, Police, Stone pelting

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia