ഹോസ്റ്റലിന് നേരെ കല്ലേറ്; രണ്ടുബൈക്കുകള്‍ കസ്റ്റഡിയില്‍
Sep 25, 2017, 11:16 IST
കാസര്‍കോട്: (www.kasargodvartha.com 25.09.2017) നെല്‍ക്കള കോളനിയിലെ പ്രീമെട്രിക് ഹോസ്റ്റലിന് നേരെ ഒരു സംഘം കല്ലേറ് നടത്തി. ഞായറാഴ്ച രാത്രി 12.30 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും ഹോസ്റ്റലിന് സമീപത്തുനിന്ന് രണ്ട് ബൈക്കുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കല്ലേറ് നടത്തിയവര്‍ സഞ്ചരിച്ച ബൈക്കുകളാണിതെന്ന് സംശയിക്കുന്നു.
ഹോസ്റ്റലിന് നേരെ കല്ലേറ് നടത്തുന്നതറിഞ്ഞ് പരിസരവാസികളെത്തിയപ്പോള്‍ ബൈക്കുകള്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞതായിരിക്കാമെന്നാണ് നിഗമനം. സംഭവം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഹോസ്റ്റലിന് നേരെ കല്ലേറ് നടത്തുന്നതറിഞ്ഞ് പരിസരവാസികളെത്തിയപ്പോള്‍ ബൈക്കുകള്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞതായിരിക്കാമെന്നാണ് നിഗമനം. സംഭവം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, custody, Police, Stone pelting, Bike, Stone pelting against Hostel; 2 bikes in police custody
Keywords: Kasaragod, Kerala, news, custody, Police, Stone pelting, Bike, Stone pelting against Hostel; 2 bikes in police custody