സി പി എം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്
Sep 5, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 05.09.2016) നുള്ളിപാടിയിലുള്ള സി പി എം കാസര്‍കോട് ഏരിയാ കമ്മിറ്റി ഓഫീസായ മാര്‍ക്‌സ് ഭവന് നേരെ കല്ലേറ്. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ല് തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തിങ്കളാഴ്ചയാണ് ശ്രദ്ധയില്‍ പെട്ടത്.
ഓഫീസിന്റെ രണ്ടാം നിലയിലെ കോണ്‍ഫറന്‍സ് ഹാളിന്റെ ജനല്‍ ചില്ലാണ് തകര്‍ന്നത്. രാത്രി 10 മണിക്ക് ശേഷമാണ് അക്രമണം നടന്നത്. ഓഫീസിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ടെറസില്‍ കയറിയാണ് കല്ലെറിഞ്ഞത്. സംഭവത്തില്‍ 5000ത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കാസര്‍കോട് പോലീസ് സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് സി പി എം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
Keywords : CPM, Office, Attack, Stone Pelting, Police, Complaint, Case, Investigation, Kasaragod.