കോണ്‍ഗ്രസ് ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്ത നിലയില്‍
Sep 9, 2017, 10:36 IST
പെരിയ: (www.kasargodvartha.com 09.09.2017) കോണ്‍ഗ്രസ് ഓഫീസായ പ്രിയദര്‍ശനി മന്ദിരത്തിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്ത നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ കുളത്തിന് സമീപമുള്ള പ്രിയദര്‍ശിനി സ്മാരക മന്ദിരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചു. ഇലക്ട്രിക് ഫ്യൂസ് ഊരിമാറ്റിയ ശേഷമാണ് സംഘം അക്രമം നടത്തിയത്.
കൊല്ലപ്പെട്ട ടി.വി. ദേവദാസിന്റെ സ്മരണയ്ക്കായി നിര്‍മിച്ച ഓഫീസ് മുറിയും ഇതേ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കല്ലേറിനു പിന്നിലെന്ന് സംശയിക്കുന്ന നാലു പേര്‍ക്കെതിരെ അമ്പലത്തറ പോലീസില്‍ പരാതി നല്‍കി. പോലീസ് കോണ്‍ഗ്രസ് ഓഫീസിലെത്തി അന്വേഷണം നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Periya, Kerala, News, Congress-office, Police, Complaint, Stone pelting.