കെ എസ് ആര്‍ ടി സി ബസിനു നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായ യുവാവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പിടിയില്‍
Feb 24, 2018, 16:19 IST
കുമ്പള: (www.kasargodvartha.com 24.02.2018) കെ എസ് ആര്‍ ടി സി ബസിനു നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായ യുവാവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പിടിയിലായി. ബന്തിയോട് ബേരിക്കയിലെ ഷന്‍ഷീദിനെ (23) നെയാണ് മംഗളൂരു വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. അഞ്ച് മാസം മുമ്പാണ് കാറിലെത്തി ഷന്‍ഷീദും സംഘവും ബന്തിയോട് ടൗണില്‍ വെച്ച് കര്‍ണാടക കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവരെ മര്‍ദിക്കുകയും ബസിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ക്കുകയും ചെയ്തത്.
സംഭവത്തിനു ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതി നാട്ടില്‍ വരുന്നുവെന്ന രഹസ്യ വിവരം ലഭിച്ച പോലീസ് വിമാനത്താവളത്തിലെത്തി പിടികൂടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, Kerala, news, KSRTC-bus, Stone pelting, Airport, Police, Arrest, Assault, Stone pelting against Bus; Accused held in Airport.