city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എ ടി എം കൗണ്ടറിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ അന്വേഷണം തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 07.02.2018) എ ടി എം കൗണ്ടറിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാസര്‍കോട് അമെയ് റോഡില്‍ കരൂര്‍ വൈശ്യബാങ്കിന്റെ ശാഖയോടനുബന്ധിച്ചുള്ള എ ടി എമ്മിനുനേരെയാണ് കല്ലേറുണ്ടായത്.

എ ടി എം കൗണ്ടറിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ അന്വേഷണം തുടങ്ങി

തിങ്കളാഴ്ച രാത്രിയാണ് സംഭവം. എ ടി എം കൗണ്ടറിന് കാവല്‍നില്‍ക്കുകയായിരുന്ന ദീപേഷിനു നേരെയാണ് ഏറുവന്നത്. ഒഴിഞ്ഞുമാറുന്നതിനിടെ ദീപേഷിന്റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ നിലത്തുവീണ് തകര്‍ന്നു. ഇതുസംബന്ധിച്ച് ബാങ്ക് അധികൃതര്‍ കാസര്‍കോട് ടൗണ്‍പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സമീപത്തെ കടയിലെ സി സി ടി വിയില്‍ കല്ലെറിയുന്ന ആളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ല. എങ്കിലും ചില അടയാളങ്ങള്‍ വെച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. സംഭവമറിഞ്ഞ് രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സാമൂഹ്യവിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Investigation, Attack, Police, Case, Stone pelting, Complaint, ATM counter, Stone pelting against ATM counter; Investigation started.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia