കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം ശിലാസ്ഥാപനം 28-ന്
Apr 21, 2012, 16:50 IST
കാസര്‍കോട്: കര്‍മ്മംതോടിയില്‍ നിര്‍മ്മിക്കുന്ന കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിനു കര്‍മ്മംതോടിയില്‍ നിര്‍മ്മിക്കുന്ന ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം ഏപ്രില്‍ 28-ന് രാവിലെ 10 മണിക്ക് ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് നിര്‍വ്വഹിക്കും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, മുന്‍ എം.എല്‍.എമാരായ പി.രാഘവന്‍, കെ.വി.കുഞ്ഞിരാമന്‍, സി.ടി.അഹമ്മദലി തുടങ്ങിയവര്‍ മുഖ്യ അതിഥികളാകും.
കര്‍മ്മംതോടിയില്‍ പി.സി.സുകുമാരന്‍, സി.കുഞ്ഞിരാമന്‍, കെ.ദാമോദരന്‍ നായര്‍, പി.ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സൗജന്യമായി നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് കെട്ടിടം പണിയുന്നത്. ചടങ്ങില്‍ ജില്ലാ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിവര്‍ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് (ചെയര്‍മാന്‍), സുജാത.ആര്‍.തന്ത്രി, എം.മിനി, കെ.ശങ്കരന്‍ (വൈസ് ചെയര്‍മാന്‍മാര്‍), വികസന ക്ഷേമകാര്യ ചെയര്‍മാന്‍ സി.കെ.കുമാരന്‍ (കണ്‍വീനര്‍), ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ കെ.ജി.ബാബു, കെ.എസ്.ലക്ഷ്മണന്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവര്‍ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.

Keywords: Kasaragod, Karadukka.