സംവരണം അട്ടിമറിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടിവേണം: എ.അബ്ദുര്‍ റഹ്മാന്‍
Jun 20, 2012, 17:47 IST
കാസര്‍കോട്: എയിഡഡ് സ്‌കൂളുകളില്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികളില്‍നിന്നും വന്‍തുക ഈടാക്കുകയും അധ്യാപക നിയമത്തിന് ലക്ഷങ്ങള്‍ കോഴ വാങ്ങുകയും ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള സംവരണം അട്ടിമറിച്ച് കമ്മ്യൂണിറ്റി ക്വാട്ട വില്‍പ്പന നടത്തുകയും ചെയ്യുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നഗരസഭ മുന്‍ വൈസ് ചെയര്‍മാനും ഡി.പി.സി.അംഗവുമായ എ.അബ്ദുര്‍ റഹ്മാന്‍ മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹയര്‍സെക്കണ്ടറി ഡയറക്ടര്‍, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വ്യക്തികളുടെയും സംഘടനകളുടെയും പേരില്‍ കഴിഞ്ഞ കാലങ്ങളില്‍ സ്‌കൂളുകള്‍ ആരംഭിച്ച് എയിഡഡ് പദവി നേടിയെടുക്കുകയും ചെയ്ത മാനേജ്‌മെന്റുകളാണ് സര്‍ക്കാരില്‍നിന്ന് വേതനങ്ങളും ഗ്രാന്റുകളും ലഭിക്കുന്നതിന് പുറമെ സ്‌കൂള്‍ പ്രവേശനത്തിനും അധ്യാപക നിയമത്തിനും വന്‍തുകകള്‍ കോഴ വാങ്ങുന്നത്. ചില മാനേജ്‌മെന്റുകള്‍ അധ്യാപക നിയമത്തിന് അപേക്ഷകരെ അണിനിരത്തി ലേലം വിളി നടത്തുകയാണ്. പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനവും പുരോഗതിയും ലക്ഷ്യംവെച്ച് കൊണ്ടാണ് മുന്‍കാലങ്ങളില്‍ സര്‍ക്കാറുകള്‍ വിദ്യാഭ്യാസ പിന്നോക്ക പ്രദേശങ്ങളില്‍ എയിഡഡ് സ്‌കൂളുകള്‍ അനുവദിച്ചത്. ഇത്തരത്തില്‍ അനുവദിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമ്പത്തിക നേട്ടത്തിനായി പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അര്‍ഹതപ്പെട്ട അവകാശം നിഷേധിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് അവസരം നിഷേധിക്കുന്നത്‌കൊണ്ട് പലരും തുടര്‍പഠനം അവസാനിപ്പിച്ചും തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടും ദുരിതമനുഭവിക്കുകയാണ്.
സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികളില്‍നിന്നും പി.ടി.എ. ഫണ്ട് എന്ന പേരില്‍ നിയമ വിരുദ്ധ നിര്‍ബദ്ധിത പിരിവ് നടത്തുകയാണ്.ഇതുവഴി എയിഡഡ് മേഖലയിലും സര്‍ക്കാര്‍ മേഖലയിലും പാവപ്പെട്ട വിദ്യാര്‍ത്ഥികളെ വ്യാപകമായി ചൂഷണം ചെയ്യപ്പെടുകയാണ്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, A Abdul Rahman, STU, IUML, Management, School.