city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷാഡോ എക്‌സൈസിന്റെ രഹസ്യനീക്കം: ഓണനാളുകളില്‍ വന്‍തോതില്‍ മദ്യം പിടിച്ചെടുത്തു

കാസര്‍കോട്: (www.kasargodvartha.com 17.09.2014) ഓണനാളുകളില്‍ ജില്ലയില്‍ അനധികൃത മദ്യം തടയുന്നതിനു ഷാഡോ എക്‌സൈസ് യൂണിറ്റ് രഹസ്യനീക്കത്തിലൂടെ വന്‍തോതില്‍ മദ്യം പിടിച്ചെടുത്തതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.വി സുരേന്ദ്രന്‍ അറിയിച്ചു. ജില്ലയില്‍ ഓണക്കാലമായ ആഗസ്റ്റ് 12 മുതല്‍ സെപ്തംബര്‍ 12 വരെ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി. ജില്ലയില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസില്‍ ഒരു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു. രണ്ട് താലൂക്കുകളില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് സ്‌ട്രൈക്കിംഗ് പാര്‍ട്ടികള്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചു. കര്‍ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ 24 മണിക്കൂറും പരിശോധനക്കും പട്രോളിംഗിനുമായി പ്രത്യേക സ്‌ക്വാഡും രൂപീകരിച്ച് പ്രവര്‍ത്തിച്ചു.

ഒരു മാസക്കാലയളവില്‍  പോലീസ്, റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുമായി  സഹകരിച്ച്  ജില്ലയിലെ അനധികൃത മദ്യവില്‍പ്പന കേന്ദ്രങ്ങളിലും വ്യാജ ചാരായ നിര്‍മ്മാണ കേന്ദ്രങ്ങളിലും സംയുക്തമായി റെയ്ഡുകള്‍ നടത്തി. 68 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൂടാതെ ഒരു എന്‍.ഡി.പി.എസ് കേസും കണ്ടെടുത്തു. എല്ലാ കേസുകളിലുമായി 67 പേര്‍ പ്രതികളായിട്ടുണ്ട്. ഇതില്‍ 53 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊണ്ടിമുതലായി  35 ലിറ്റര്‍ സ്പിരിറ്റും 170 ലിറ്റര്‍ ചാരായവും  32 ലിറ്റര്‍ കര്‍ണ്ണാടക വിദേശമദ്യവും 125 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 52 ലിറ്റര്‍ ബിയറും 1075 ലിറ്റര്‍ വാഷും 250 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

അനധികൃതമായി മദ്യം കടത്തികൊണ്ട് വന്നതിന് അബ്കാരി കേസിലുള്‍പ്പെടുത്തി 5 വാഹനങ്ങള കസ്റ്റഡിയില്‍ എടുത്തു. ജില്ലയിലെ ലൈസന്‍സ് ചെയ്ത ബാര്‍ ഹോട്ടലുകളില്‍  8 തവണ പരിശോധന നടത്തുകയും 8 സാമ്പിളുകളും കളള് ഷാപ്പുകളില്‍ 310 തവണ പരിശോധിക്കുകയും  93 കളള് സാമ്പിളുകളും  ശേഖരിച്ച്  രാസപരിശോധനയ്ക്കായി അയക്കുകയും ചെയ്തിട്ടുണ്ട്.  മുന്‍പ് അബ്കാരി  കേസുകളില്‍ പ്രതിയായിട്ടുളളവരെ  രഹസ്യമായി ഷാഡോ എക്‌സൈസ്  നിരീക്ഷിച്ചതിന്റെ ഫലമായിട്ടാണ് നിരവധി  കേസുകള്‍ കണ്ടെടുത്തത്. ജില്ലയില്‍ 3 ബാര്‍ ഹോട്ടലുകള്‍  അടഞ്ഞ് കിടക്കുന്നതിനാല്‍ എക്‌സൈസ് വകുപ്പ് ഇത്തവണ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു.

എക്‌സൈസ് വകുപ്പ്  ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍  രണ്ട് തവണ  ജില്ലാതല ജനകീയ കമ്മിറ്റിയും, 11 പഞ്ചായത്തുകളില്‍ പഞ്ചായത്ത്തല ജനകീയ കമ്മിറ്റികളും വിളിച്ച്  ചേര്‍ത്ത് രഹസ്യ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മദ്യത്തിനും ലഹരിപദാര്‍ത്ഥങ്ങള്‍ക്കുമെതിരെ ബോധവത്ക്കരണം സംഘടിപ്പിച്ചു. സ്‌കൂളുകളിലെ ലഹരി വിരുദ്ധ ക്ലബ്ബുകള്‍ കൂടുതല്‍ സജീവമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നു. മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ വാഹന പരിശോധന കര്‍ശനമാക്കി. ഇതിന്റെ ഫലമായി 80000 രൂപയുടെ പാന്‍മസാല പിടിച്ചെടുത്ത് പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.  ജീവനക്കാരും ഓഫീസര്‍മാരും അവധിപോലും എടുക്കാതെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഷാഡോ എക്‌സൈസിന്റെ രഹസ്യനീക്കം: ഓണനാളുകളില്‍ വന്‍തോതില്‍ മദ്യം പിടിച്ചെടുത്തു

Keywords : Kasaragod, Police, Liquor, Kerala, Shadow Police, Excise, Department, Onam, Statistics of liquor seized during onam. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia