സി ഐ മാര്‍ക്ക് ചുമതല; എസ് ഐമാര്‍ക്കിടയിലും ആശയക്കുഴപ്പം
Jan 5, 2018, 20:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.01.2018) സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് പോലീസില്‍ ഉടലെടുത്ത അസ്വാരസ്യം മുറുകുന്നു. പോലീസ് സ്റ്റേഷനുകളില്‍ പ്രിന്‍സിപ്പല്‍ എസ്ഐമാര്‍ കസേരക്കായി നെട്ടോട്ടമോടുകയാണ്. പുതുവര്‍ഷം മുതലാണ് പോലീസില്‍ പുതിയ മാറ്റം നടപ്പാക്കിയത്. ഇതിനെതിരെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരില്‍ പരാതിയും പ്രതിഷേധവും ഉയര്‍ന്നതിന് പിന്നാലെ എസ്ഐമാരും ധര്‍മ്മസങ്കടത്തിലാണ്.
സ്റ്റേഷന്റെ സര്‍വ്വാധികാരിയായി വാണിരുന്ന എസ്ഐമാരെ നൊടിയിടയില്‍ തരംതാഴ്ത്തിയതോടെ ഇവര്‍ ഇരിപ്പിടത്തിനായി നെട്ടോട്ടമോടുകയാണ്. ഒരാള്‍ക്ക് ക്രമസമാധാനത്തിന്റെയും മറ്റൊരാള്‍ക്ക് കേസന്വേഷണത്തിന്റെയും ചുമതലയാണ്. എന്നാല്‍ പലയിടങ്ങളിലും ഇപ്പോള്‍ ഒരു പ്രിന്‍സിപ്പല്‍ എസ്ഐമാര്‍ മാത്രമാണുള്ളത്.
ഇതോടെ മിക്ക പോലീസ് സ്റ്റേഷനുകളിലും ആശയക്കുഴപ്പങ്ങളും അങ്കലാപ്പും ഉണ്ടാക്കിയിട്ടുണ്ട്. രണ്ട് പ്രിന്‍സിപ്പല്‍ എസ്ഐമാരില്ലാത്തിടത്ത് പുതിയവരെ പോസ്റ്റുചെയ്യാനും തയ്യാറായിട്ടില്ല. നിലവില്‍ സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന സ്റ്റേഷനുകളില്‍ മാത്രമാണ് സിഐമാര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല നല്‍കിയിട്ടുള്ളത്. മറ്റിടങ്ങളിലും ഇതുവരെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാന്‍ തയ്യാറായിട്ടില്ല. ക്രമസമാധാനത്തിന്റെയും കേസന്വേഷണത്തിന്റെയും ചുമതലകള്‍ ലഭിക്കാത്ത സര്‍ക്കിള്‍ ഓഫീസര്‍മാര്‍ കാലക്രമത്തില്‍ നോക്കുകുത്തികളായി മാറുകയും ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police-officer, Station duty for CI; Confusion between SIs
< !- START disable copy paste -->