സംസ്ഥാന നീന്തല്‍ മത്സരം ഷിറിയ പുഴയില്‍
Jan 10, 2013, 16:34 IST
കാസര്‍കോട്: ജില്ലാ അക്വാറ്റിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാം സംസ്ഥാന ദീര്‍ഘദൂര നീന്തല്‍ മത്സരം ജനുവരി 12ന് രാവിലെ ഒമ്പത് മണി മുതല്‍ കുമ്പള ഷിറിയ പുഴയില്‍ നടക്കും. മത്സരത്തില്‍ പുരുഷ-വനിതാ വിഭാഗത്തിലെ ദേശീയ അന്തര്‍ ദേശീയ താരങ്ങള്‍ സംബന്ധിക്കും.
ജൂനിയര്‍-സീനിയര്‍ വിഭാഗങ്ങളിലായി 3,5,10 കിലോമീറ്ററുകളില്‍ 200-ഓളം നീന്തല്‍ താരങ്ങള്‍ പങ്കെടുക്കും. പത്ത് വയസിനു താഴെയുള്ള കുട്ടികളുടെ നീന്തല്‍ പ്രദര്‍ശനവും ഉണ്ടായിരിക്കും. ഷിറിയ പാലം മുതല്‍ ഇച്ചിലങ്കോട്ട് അണക്കെട്ട് വരെയും തിരിച്ച് ഷിറിയ പാലം വരെയുമാണ് മത്സരം. ചടങ്ങില്‍ രാഷട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക-കലാ-കായിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ആദ്യമായാണ് ഇത്തരമൊരു നീന്തല്‍ മാമാങ്കത്തിന് മഞ്ചേശ്വരം മണ്ഡലം ആദിത്യമരുളുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, ജനറല്‍ കണ്‍വീനര്‍ എം.ടി.പി സൈഫുദ്ദീന്‍, ട്രഷറര്‍ കെ. മഞ്ചുനാഥ് ആള്‍വ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അച്യുതന്‍ മാസ്റ്റര്‍, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ മുരളീധരന്‍ പാലാട്ട്, അഷ്‌റഫ് കര്‍ള, നാസര്‍ മൊഗ്രാല്‍, കെ.കെ. അബ്ദുല്ല കുഞ്ഞി, കെ.സി. മോഹനന്‍, സത്താര്‍ ആരിക്കാടി, ഇബ്രാഹിം മൊഗര്‍, സിദ്ദിഖ് ഐ.എന്‍.ജി എന്നിവര്‍ സംബന്ധിച്ചു.

Keywords: Swimming, Competition, River, Bridge, Press Meet, Kasaragod, Kerala, Kerala Vartha, Kerala News.