city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാനതല സ്‌കില്‍ കോമ്പറ്റീഷന്‍ 'ടാലന്റോ 19' സംഘടിപ്പിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 21.11.2019) ഡി ഡി യു ജി കെ വൈ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷന്റെ സംസ്ഥാനതല സ്‌കില്‍ കോമ്പറ്റീഷന്‍ 'ടാലന്റോ 19' കാസര്‍കോട് ജില്ലയില്‍ സംഘടിപ്പിക്കുന്നു. 2019 നവംമ്പര്‍ 23ന് രാവിലെ ഒമ്പത് മണി മുതല്‍ ഡി ഡി യു ജി കെ വൈ സെന്റര്‍ പ്രവര്‍ത്തിക്കുന്ന പെരിയ ശ്രീ നാരായണ കോളജ് ക്യാമ്പസില്‍ വച്ച് നടക്കും.

കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടന ചെയ്യും. കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ്, അക്കൗണ്ടിംഗ്, ബാങ്കിംഗ്, ഹോട്ടല്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കാണ് മത്സരം സംഘടിപ്പിക്കുന്നത്.

സംസ്ഥാനതല സ്‌കില്‍ കോമ്പറ്റീഷന്‍ 'ടാലന്റോ 19' സംഘടിപ്പിക്കുന്നു

ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, കുടുംബശ്രാ ഗവേണിംഗ് ബോഡ് അംഗം ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ മൂന്ന് പരിശീലന കേന്ദ്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ജോസഫ് പെരുവില്‍ (ഡി ഡി യു ജി കെ വൈ), പ്രകാശന്‍ പി, ഹരിദാസ് സി, രഷ്മ എം, ഗീതു പി എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: State skill competition 'Talento19' held at Kasaragod, Kasaragod, Kudumbasree, Pressmeet, Uduma, Kerala

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL