വര്‍ഷങ്ങള്‍ക്ക് ശേഷം കൗമാര കലാമാമാങ്കം വിരുന്നത്തുമ്പോള്‍ സംസ്ഥാന കലോത്സവത്തില്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോര്‍ഡ് കുറിച്ച ഒരു കലാകാരിയുണ്ട് കാസര്‍കോട്ട്; ഡോ. ആതിര ആര്‍ നാഥിനെ കുറിച്ചറിയാം
Nov 6, 2019, 11:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.11.2019) വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോട്ടേക്ക് കൗമാര കലാമാമാങ്കം വിരുന്നത്തുമ്പോള്‍ സംസ്ഥാന കലോത്സവത്തില്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോര്‍ഡ് കുറിച്ച ഒരു കലാകാരിയുണ്ട് കാസര്‍കോട്ട്. ഉദിനൂരിലെ ഡോ. ആതിര ആര്‍ നാഥ് ആണ് 2005ല്‍ കുറിച്ച റെക്കോര്‍ഡിന് പിന്‍ഗാമികളില്ലാതെ ഇന്നും താരമായി നിലനില്‍ക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ അവസാന കലാതിലകമാണ് ആതിര ആര്‍ നാഥ്.
2005 ലെ സ്‌കൂള്‍ കലോത്സവത്തിന് തിരൂരില്‍ തിരശ്ശീല വീണപ്പോള്‍ ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസുകാരി ആതിര ആര്‍ നാഥിനായിരുന്നു കലാതിലകപ്പട്ടം. പിന്നീട് സംസ്ഥാന കലോത്സവങ്ങളില്‍ കലാതിലക-കലാപ്രതിഭാ പട്ടങ്ങള്‍ നല്‍കുന്നത് ഒഴിവാക്കി. ഇതോടെ ഏറ്റവും അവസാനം കലാതിലകം ചൂടിയ ആതിര തന്നെ ഇന്നും ആ കിരീടം സൂക്ഷിക്കുന്നു. ആ വര്‍ഷം കലാപ്രതിഭാപട്ടത്തിന് ആരും അര്‍ഹരായതുമില്ല.
ചാക്യാര്‍കൂത്ത്, ഉറുദൂ ഗസല്‍, കഥാപ്രസംഗം, എന്നിവയില്‍ ഒന്നാം സ്ഥാനവും കവിതാരചന, പദ്യം ചൊല്ലല്‍ എന്നിവയില്‍ എ ഗ്രേഡും നേടിയാണ് ആതിര കലാതിലകമായത്. പത്താം ക്ലാസിലായതിനാല്‍ പഠനത്തിലുള്ള ശ്രദ്ധ കുറയുമെന്നതിനാല്‍ നൃത്ത ഇനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയായിരുന്നു കലോത്സവത്തില്‍ മത്സരിച്ചത്. പഠനത്തില്‍ മിടുക്കിയായിരുന്നു ആതിര ആര്‍ നാഥ്.
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസിന് പഠിക്കുന്ന സമയത്ത് മെഡിക്കോസ് കലോത്സവത്തിലും കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മോഹിനിയാട്ടം, കേരള നടനം, കഥാപ്രസംഗം, മോണോ ആക്ട്, മാപ്പിളപ്പാട്ട്, സോളോ ഡാന്‍സ്, കവിതാലാപനം, പ്രസംഗം, കവിതാരചന എന്നീ ഇനങ്ങളിലെ വിജയമാണ് മെഡിക്കോസ് കലാതിലകം നേടാനിടയാക്കിയത്.
കലാതിലകപ്പട്ടം റദ്ദാക്കിയത് വലിയ നഷ്ടമാണ് കിനാത്തിലെ രവി നാഥിന്റെ കുടുംബത്തിനുണ്ടാക്കിയത്. കാരണം തിലകപ്പട്ടം ഉണ്ടായിരുന്നുവെങ്കില്‍ ഈ വീട്ടിലേക്ക് മറ്റൊരു കലാതിലകപ്പട്ടം കൂടി എത്തുമായിരുന്നു. കാരണം 2008 ല്‍ കൊല്ലത്ത് നടന്ന സംസ്ഥാന കലോത്സവത്തില്‍ കൂടുതല്‍ പോയിന്റ് ആതിരയുടെ അനുജത്തി ആദിത്യക്കായിരുന്നു. ആദിത്യയും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി പിജിക്കുളള തയ്യാറെടുപ്പിലാണ്.
എംബിബിഎസ് പൂര്‍ത്തിയാക്കിയ ആതിര നാട്ടിലെ വിവിധ ആശുപത്രികളില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. ഭര്‍ത്താവ് പെരിങ്ങോം സ്വദേശി ഡോ. നിഖില്‍ കോയമ്പത്തൂര്‍ അരവിന്ദ് ആശുപത്രിയില്‍ ഫെലോഷിപ്പ് ചെയ്യുകയാണ്. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം കോയമ്പത്തൂരിലുളള ആതിര കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസപിറ്റലില്‍ ഗൈനക്കോളജില്‍ പിജി രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇവര്‍ക്ക് വേദ എന്ന പേരില്‍ ഒരു മകളുണ്ട്.
വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സുപ്രണ്ടായി വിരമിച്ച കെ രവിനാഥും പടന്ന യുപി അധ്യാപിക കണ്ണോത്ത് പ്രീതിയുമാണ് ഇവരുടെ മാതാപിതാക്കള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanhangad, Kerala, news, State, kalolsavam, kasaragod, school, State School Kalotsavam 2019: Who is Athira R Nath? < !- START disable copy paste -->