city-gold-ad-for-blogger

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് നഗരിയിലെ മുഴുവന്‍ ഹോട്ടലുകളും, കൂള്‍ബാറുകളും ഭക്ഷ്യ സുരക്ഷ പരിശോധനക്ക് വിധേയക്കമാക്കുമെന്ന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍. ടൗണ്‍ ഹാളില്‍ വെല്‍ഫെയര്‍ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലോത്സവ നഗരിയിലെ എല്ലാ വേദികളിലും ശുദ്ധജല വിതരണത്തിനും, ശുചീകരണത്തിനും എന്‍.എസ്.എസ്, ജെആര്‍സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡന്‍സ്, സന്നദ്ധ സംഘടനകള്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, പാലയേറ്റിവ് കെയര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനമൊരുക്കുമൊന്നും നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ അറിയിച്ചു.

കാസര്‍കോട് കുടുംബശ്രീ യൂണിറ്റില്‍ നിന്നും ശുദ്ധീകരിച്ച വെള്ളമായിരിക്കും ഓരോ വേദിയിലും എത്തിക്കുക. അലോപ്പതി-ആയുര്‍വേദ-ഹോമിയോയുടെ നേതൃത്വത്തില്‍ ആരോഗ്യ-ശുചിത്വത്തിന് ബോധവല്‍ക്കരണ ക്യാമ്പയിന്‍, എക്‌സിബിഷന്‍ സ്റ്റാളുകള്‍, ഫസ്റ്റ് എയ്ഡ് പരിശീലനം, ക്ലീനിംഗ് ഡേ, ഭക്ഷ്യ സുരക്ഷാ പരിശോധന തുടങ്ങിവയൊരുക്കും. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ സ്റ്റാളുകള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍

യോഗത്തില്‍ നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹ്മൂദ് മുറിയനാവി, ലെയ്‌സണ്‍ ഓഫീസര്‍മാരായ കരുണാകരന്‍, ജയശ്രീ, രഘുറാം, സുരേന്ദ്രന്‍, ബാബുരാജ്, സി ഹരിദാസന്‍, ഗോവിന്ദന്‍ നമ്പൂതിരി, ഡിഎംഒമാരായ ഡോ. രാജേഷ്, ഡോ. സ്റ്റെല്ലാ ഡാനിഡ്, ഡോ. സജിനി, ഡോ. മണി, ഡോ. രജിത റാണി, എച്ച്ഐ പികെ അശോകന്‍, എന്‍ പ്രകാശന്‍, പി രവീന്ദ്രന്‍, കെഎന്‍ ബിന്ദു, എം ഹമീദാജി, ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജയന്തി ടീച്ചര്‍, അമീര്‍ കോടി ബയല്‍, മൊയ്തീന്‍ ഉപ്പള, അബ്ദുല്‍ സലാം ചിത്താരി, രജീഷ് അച്ചാംതുരുത്തി, ഹസീന ബേക്കൂര്‍ അബ്ദുറഹ്മാന്‍ എടച്ചാക്കൈ സംബന്ധിച്ചു. കണ്‍വീനര്‍ ടി. അസീസ് സ്വാഗതവും ബാലകൃഷ്ണന്‍ മിയാപ്പദവ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, Kanhangad, news, School-Kalolsavam, Food safety, Town hall, Wellfare committe, state school kalolsavam: food safety raid will conduct

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia