city-gold-ad-for-blogger
Aster MIMS 10/10/2023

പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരെ ഒരു കുടക്കീഴിലാക്കി; സ്റ്റേറ്റ് എന്‍ പി എസ് എംപ്ലോയീസ് കളക്ടിവ് (കേരള) സംഘടനയ്ക്ക് തുടക്കമായി; യോഗത്തിനെത്തിയത് ആയിരങ്ങള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 03.02.2019) പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കപ്പെട്ട ജീവനക്കാരുടെ വാട്ട്‌സ് ആപ്പ് കൂട്ടായ്മ സര്‍വ്വീസ് സംഘടനയായി രജിസ്റ്റര്‍ ചെയ്തു. ജില്ലയില്‍ വിവിധ വകുപ്പുകളില്‍ സേവനമനുഷ്ടിക്കുന്ന ജീവനക്കാരുടെ ജില്ലാതല നേതൃത്വയോഗത്തിലാണ് സ്റ്റേറ്റ് എന്‍ പി എസ് എംപ്ലോയീസ് കളക്ടീവ് (കേരള) എന്ന നാമധേയത്തില്‍ പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയത്.
പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരെ ഒരു കുടക്കീഴിലാക്കി; സ്റ്റേറ്റ് എന്‍ പി എസ് എംപ്ലോയീസ് കളക്ടിവ് (കേരള) സംഘടനയ്ക്ക് തുടക്കമായി; യോഗത്തിനെത്തിയത് ആയിരങ്ങള്‍

രജിസ്‌ട്രേഷന്‍ പ്രഖ്യാപനവും, മെമ്പര്‍ ഷിപ്പ് വിതരണവും റിട്ട: ജഡ്ജി ടി കെ ചന്ദ്രശേഖരദാസ് ഉല്‍ഘാടനം ചെയ്തു. പെന്‍ഷന്‍ നല്‍കുന്നതിനുള്ള ഉത്തരവാദിത്വം കോര്‍പ്പറേറ്ററുകള്‍ക്ക് നിരൂപാധികമായി അടിയറ വെച്ച് ജീവനക്കാരോട് നിരുത്തരവാദപരമായാണ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവനക്കാരോട് കാണിക്കുന്ന ഏറ്റവും വലിയ അനീതിയാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന: സ്ഥാപിക്കുക, കെ എസ് ആര്‍ പാര്‍ട്ട് 3 പ്രകാരമുള്ള എല്ലാ ആനുകൂല്ലങ്ങളും എല്ലാ ജീവനക്കാര്‍ക്കും ഒരു പോലെ ബാധകമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ആയിരങ്ങളാണ് പരിപാടിക്കെത്തിയത്. എസ് എന്‍ പി എസ് ഇ സി കെ സംസ്ഥാന പ്രസിഡണ്ട് ഷാഹിദ് റഫീഖ് അധ്യക്ഷം വഹിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹിത അനുസ്മരണവും, സംസ്ഥാന വൈസ് പ്രസിഡണ്ട് ലാസര്‍ ലോഗോ പ്രകാശനവും, അനുരാജ് കാസര്‍കോട് ഫ്‌ളാഗ് പ്രകാശനവും, സംസ്ഥാന ജോ: സെക്രട്ടറി ഡി. ശ്രീനി സ്ലോഗന്‍ അവതരണവും നടത്തി. ജില്ലാ പ്രസിഡണ്ട് റീജ, സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ല അലി, ജനറല്‍ സെക്രട്ടറി എം കെ ഷജീഷ്, ജില്ലാ സെക്രട്ടറി അജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരെ ഒരു കുടക്കീഴിലാക്കി; സ്റ്റേറ്റ് എന്‍ പി എസ് എംപ്ലോയീസ് കളക്ടിവ് (കേരള) സംഘടനയ്ക്ക് തുടക്കമായി; യോഗത്തിനെത്തിയത് ആയിരങ്ങള്‍

പങ്കാളിത്ത പെന്‍ഷന്‍ ഇരകള്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനും, ഈ പദ്ധതിയുടെ ദൂഷ്യവശങ്ങള്‍ സര്‍ക്കാറിനെ ബോധ്യപ്പെടുത്തി ഇത് പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനും സംഘടന പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kanhangad, News, Pensioners, Kasaragod, State NPS Employees Collective (Kerala)

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL