Finale | ഉദുമ ബേവൂരിയില്‍ 5 ദിവസങ്ങളിലായി നാടിന് ഉത്സവരാവുകള്‍ സമ്മാനിച്ച നാടകോത്സവത്തിന് സമാപനം
● സമാപന സമ്മേളനം കൈരളി ടി വി ന്യൂസ് എഡിറ്റര്‍ പി വി കുട്ടന്‍ ഉദ്ഘാടനം ചെയ്തു.
● ബേവൂരി സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥാലയമാണ് മത്സരം സംഘടിപ്പിച്ചത്.
● സംഘാടക സമിതി ചെയര്‍മാന്‍ കെ വി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.
ഉദുമ: (KasargodVartha) ബേവൂരി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ അഞ്ചു ദിവസങ്ങളിലായി നടന്ന അഞ്ചാമത് കെ ടി മുഹമ്മദ് സംസ്ഥാനതല പ്രൊഫഷണല്‍ നാടക മത്സരം സമാപിച്ചു. ബേവൂരി സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥാലയമാണ് മത്സരം സംഘടിപ്പിച്ചത്.
സമാപന സമ്മേളനം കൈരളി ടി വി ന്യൂസ് എഡിറ്റര്‍ പി വി കുട്ടന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ വി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് വി ശശി, സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എ എം ശ്രീധരന്‍, സഹകരണ അവാര്‍ഡുകള്‍ നേടിയ പനയാല്‍ പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, ഉദുമ വനിത സഹകരണ സംഘം എന്നിവര്‍ക്ക് സ്‌നേഹോപഹാരം നല്‍കി.
മൂരികള്‍ ചുര മന്ത് തുന്നത് നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍, കേരള സ്‌കൂള്‍ കബഡി ടീം ക്യാപ്റ്റന്‍ ദില്‍ജിത്, ജൂഡോ സ്റ്റേറ്റ് ചാമ്പ്യന്‍ ശ്രീഹരി സജിത്ത് എന്നിവര്‍ക്ക് ഉപഹാരം നല്‍കി. സി രാമചന്ദ്രന്‍, പി മണിമോഹന്‍, കെ അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എന്‍ എ അഭിലാഷ് സ്വാഗതവും പബ്ലിസിറ്റി കണ്‍വീനര്‍ എച്ച് വേലായുധന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചൈത്രതാര കൊച്ചിയുടെ 'സ്‌നേഹമുള്ള യക്ഷി' നാടകം അരങ്ങേറി.
#KeralaDrama #BevuriFestival #CulturalEvents #Theatre #KeralaArts #StateLevelCompetition